ശാന്തസമുദ്രം
ഭൂമിയിലെ ഏറ്റവും വലിയ സമുദ്രം / From Wikipedia, the free encyclopedia
മഹാസമുദ്രങ്ങളിൽ ഏറ്റവും വലുതാണ് ശാന്തമഹാസമുദ്രം അഥവാ പസഫിക് മഹാസമുദ്രം. ഏകദേശം 16,62,40,000 ച.കി.മീ. വിസ്തീർണ്ണമുള്ള ഈ സമുദ്രം [ഭൂമി]യിൽ മൊത്തം ജലത്തിന്റെ നാല്പത്തിയാറു ശതമാനം ഉൾക്കൊള്ളുന്നു. ഭൂഗോളത്തിന്റെ മൂന്നിലൊന്നു ഭാഗത്തോളം ഇത് വ്യാപിച്ചു കിടക്കുന്നു. മഹാസമുദ്രങ്ങളിൽ ഏറ്റവും ആഴമേറിയ സമുദ്രമാണ് പസഫിക് ( ശാന്തമഹാസമുദ്രം ). ഒരു ത്രികോണ ആകൃതിയാണ് ഈ സമുദ്രത്തിനുള്ളത്. വടക്കേയറ്റം ആർട്ടിക്കും, പടിഞ്ഞാറുഭാഗത്ത് ഏഷ്യ, ഓസ്ട്രേലിയ വൻകരകളും കിഴക്കുഭാഗത്ത് വടക്കേ അമേരിക്ക, തെക്കേ അമേരിക്ക വൻ കരകളും, തെക്കു ഭാഗത്ത് അന്റാർട്ടിക്കയും സ്ഥിതിചെയ്യുന്നു. ശരാശരി 4500 മീറ്ററിലധികം ആഴം ഈ സമുദ്രത്തിനുണ്ട്.