അമേരിക്കൻ സമോവ
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളുടെ ഇൻകോർപ്പറേറ്റ് ചെയ്യാത്ത ഭൂവിഭാഗമാണ് അമേരിക്കൻ സമോവ (/əˈmɛrɨkən səˈmoʊ.ə/ ⓘ;. പസഫിക് മഹാസമുദ്രത്തിന്റെ തെക്കുപകുതിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സമോവ എന്ന സ്വതന്ത്രരാഷ്ട്രത്തിന്റെ തെക്കുകിഴക്കായാണ് ഇതിൻറെ സ്ഥാനം.[1] ഏറ്റവും വലുതും പ്രാധാന്യമുള്ളതും കൂടുതൽ ജനസംഖ്യയുള്ളതുമായ ദ്വീപ് ടൂടൂയില ആണ്. മാനുവ ദ്വീപുകൾ, റോസ് അറ്റോൾ, സ്വെയ്ൻസ് ദ്വീപുകൾ എന്നിവയും ഈ പ്രദേശത്തിന്റെ ഭാഗമാണ്.
അമേരിക്കൻ സമോവ Amerika Sāmoa / Sāmoa Amelika | |
---|---|
ദേശീയ മുദ്രാവാക്യം: "Samoa, Muamua Le Atua" (Samoan) "സമോവ, ലെറ്റ് ഗോഡ് ബീ ഫസ്റ്റ്" | |
തലസ്ഥാനം | പാഗോ പാഗോ1 (ഫലത്തിൽ), ഫാഗടോഗോ (ഭരണകൂടത്തിന്റെ സ്ഥാനം) |
വലിയ നഗരം | ടാഫ്യൂണ |
ഔദ്യോഗിക ഭാഷകൾ | ഇംഗ്ലീഷ്, സമോവൻ |
നിവാസികളുടെ പേര് | അമേരിക്കൻ സമോവൻ |
ഭരണസമ്പ്രദായം | അമേരിക്കൻ ഐക്യനാടുകളുടെ ഇൻകോർപ്പറേറ്റ് ചെയ്യാത്ത ഭൂവിഭാഗം |
ബറാക്ക് ഒബാമ (ഡെമോക്രാറ്റിക് പാർട്ടി) | |
• ഗവർണർ | ടോഗിയോല ടുലാഫോണോ (ഡെമോക്രാറ്റിക് പാർട്ടി) |
• ലെഫ്റ്റനന്റ് ഗവർണർ | ഇപുലാസി ഐറ്റോഫെലഏ സുനിയ (ഡെമോക്രാറ്റിക് പാർട്ടി) |
നിയമനിർമ്മാണസഭ | ഫോനോ |
• ഉപരിസഭ | സെനറ്റ് |
• അധോസഭ | ജനപ്രാതിനിദ്ധ്യസഭ |
അമേരിക്കൻ ഐക്യനാടുകളുടെ ഇൻകോർപ്പറേറ്റ് ചെയ്യാത്ത ഭൂവിഭാഗം | |
• ട്രൈപാർട്ടൈറ്റ് കൺവെൻഷൻ | 1899 |
• ടൂടൂവില ഡീഡ് | 1900 |
• മനൂവ ഡീഡ് | 1904 |
• സ്വെയ്ൻസ് ദ്വീപ് ഭാഗമാക്കി | 1925 |
• ആകെ വിസ്തീർണ്ണം | 197.1 km2 (76.1 sq mi) (212th) |
• ജലം (%) | 0 |
• 2010 census | 55,519 (208th) |
• ജനസാന്ദ്രത | 326/km2 (844.3/sq mi) (38th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $53.7 കോടി (n/a) |
• പ്രതിശീർഷം | $8,000 (n/a) |
നാണയവ്യവസ്ഥ | അമേരിക്കൻ ഡോളർ (USD) |
സമയമേഖല | UTC-11 (സമോവ സ്റ്റാൻഡേഡ് ടൈം (SST)) |
കോളിംഗ് കോഡ് | +1-684 |
ഇൻ്റർനെറ്റ് ഡൊമൈൻ | .as |
|
ഒരു നിരയായി കാണപ്പെടുന്ന സമോവൻ ദ്വീപസമൂഹത്തിന്റെ ഭാഗമാണ് അമേരിക്കൻ സമോവയും. കുക്ക് ദ്വീപുകൾക്ക് പടിഞ്ഞാറായും ടോങ്കയ്ക്ക് വടക്കായും ടോക്ലവിന് 500 കിലോമീറ്റർ തെക്കായുമാണ് സ്ഥാനം. വാലിസ് ആൻഡ് ഫ്യൂച്യൂണ ദ്വീപസമൂഹം അമേരിക്കൻ സമോവയ്ക്ക് പടിഞ്ഞാറാണ് സ്ഥിതിചെയ്യുന്നത്.
2010-ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് അനുസരിച്ച് ഇവിടെ 55,519 ആൾക്കാർ ആകെ താമസിക്കുന്നുണ്ട്[2] 197.1 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണ്ണം. അമേരിക്കൻ ഐക്യനാടുകളുടെ അധീനതയിലുള്ള ഭൂപ്രദേശങ്ങളിൽ ഏറ്റവും തെക്കുള്ള ഭാഗമാണ് അമേരിക്കൻ സമോവ.[3]