അസ്സീസിയിലെ ക്ലാര
ക്രൈസ്തവ വിശുദ്ധ / From Wikipedia, the free encyclopedia
അസീസിയിലെ വിശുദ്ധ ക്ലാര
വസ്തുതകൾ അസ്സീസിയിലെ ക്ലാര, ജനനം ...
അസ്സീസിയിലെ ക്ലാര | |
---|---|
ജനനം | (1194-07-16)ജൂലൈ 16, 1194 അസ്സീസി |
മരണം | ഓഗസ്റ്റ് 11, 1253(1253-08-11) (പ്രായം 59) അസ്സീസി |
നാമകരണം | സെപ്തംബർ 26, 1255, റോം by അലക്സാണ്ടർ നാലാമൻ മാർപ്പാപ്പ |
അടയ്ക്കുക
ഒരു ഇറ്റാലിയൻ പുണ്യവതിയും ഫ്രാൻസിസ് പുണ്യവാളന്റെ ആദ്യാനുയായികളിൽ ഒരുവളുമാണ് അസ്സീസിയിലെ ക്ലാര (ജനനം 1194 ജൂലൈ 16; മരണം 1253 ആഗസ്റ്റ് 11). ഫ്രാൻസിസ്കൻ പാരമ്പര്യത്തിൽ സ്ത്രീകൾക്കായി "പാവപ്പെട്ട സ്ത്രീകളുടെ സഭ" എന്ന സന്യാസിനീസമൂഹം സ്ഥാപിച്ച അവർ അതിന്റെ നിയമാവലി എഴുതുകയും ചെയ്തു. ഒരു സ്ത്രീ എഴുതിയ ആദ്യത്തെ സന്യാസനിയമാവലി ആയിരുന്നു അത്. ക്ലാരയുടെ മരണശേഷം, അവർ സ്ഥപിച്ച സന്യാസിനീസമൂഹം അവരുടെ ബഹുമാനാർത്ഥം "വിശുദ്ധ ക്ലാരയുടെ സഭ" എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. ഇപ്പോൾ ആ സമൂഹം "പാവപ്പെട്ട ക്ലാരമാർ" (Poor Clares) എന്ന പേരിലും അറിയപ്പെടുന്നു.[1]