ആമസോൺ മഴക്കാടുകൾ
തെക്കേ അമേരിക്കയിലെ ആമസോൺ പ്രദേശത്തു പടർന്നു കിടക്കുന്ന ഒരു വലിയ വനപ്രദേശം / From Wikipedia, the free encyclopedia
തെക്കേ അമേരിക്കയിലെ ആമസോൺ പ്രദേശത്തു പടർന്നു കിടക്കുന്ന ഒരു വലിയ വനപ്രദേശമാണ് ആമസോൺ മഴക്കാടുകൾ (Amazon rainforest). Amazonia എന്നും ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഈ പ്രദേശത്തിന്റെ മറ്റു ഭാഷകളിലെ പേരുകൾ പോർച്ചുഗീസ്: Floresta Amazônica or Amazônia; സ്പാനിഷ്: Selva Amazónica, Amazonía അല്ലെങ്കിൽ സാധാരണയായി Amazonia; ഫ്രഞ്ച്: Forêt amazonienne; ഡച്ച്: Amazoneregenwoud) എന്നിങ്ങനെയാണ്. ഈ പ്രദേശത്തിന്റെ ആകെയുള്ള വ്യാപ്തിയായ 70 ലക്ഷം ചതുരശ്രകിലോമീറ്ററിൽ 55 ലക്ഷം ചതുരശ്ര കിലോമീറ്ററും ഈ വനം വ്യാപിച്ചു കിടക്കുന്നു. (കേരളത്തിന്റെ 138 ഇരട്ടി വലിപ്പം). 60 ശതമാനവും ബ്രസീലിലും 13 ശതമാനം പെറുവിലും 10 ശതമാനം കൊളംബിയയിലും ഉൾപ്പെടെ ആകെ 9 രാജ്യങ്ങളിലായി ആമസോൺ മഴക്കാടുകൾ സ്ഥിതിചെയ്യുന്നു. മറ്റു രാജ്യങ്ങൾ വെനിസ്വേല, ഇക്വഡോർ, ബൊളീവിയ, ഗയാന, സുരിനാം ഫ്രഞ്ച് അധീനതയിലുള്ള ഫ്രഞ്ച് ഗയാന എന്നിവയാണ്. ലോകത്ത് അവശേഷിച്ചിട്ടുള്ള മഴക്കാടുകളുടെ പകുതിയും ആമസോണിലാണ്. ഉഷ്ണമേഖലാ മഴക്കാടുകളിലെ ഏറ്റവും ജൈവവൈവിധ്യമേറിയതും വലുതുമായ മഴക്കാടും ഇതുതന്നെയാണ്. 16000 കോടി സ്പീഷിസുകളിലായി 39000 കോടി മരങ്ങളുമാണ് ഇവിടെയുള്ളത് [1]
ആമസോൺ മഴക്കാടുകൾ | |
Forest | |
ആമസോൺ മഴക്കാടുകൾ: ബ്രസീലിലെ മനൗസിനു സമീപം | |
രാജ്യങ്ങൾ | Brazil, Peru, Colombia, Venezuela, Ecuador, Bolivia, Guyana, Suriname, France (French Guiana) |
---|---|
Part of | South America |
River | Amazon River |
Area | 5,500,000 km2 (2,123,562 sq mi) |