ക്രോ (അബ്സരോക്ക) ഇന്ത്യൻസ്
From Wikipedia, the free encyclopedia
“ക്രോ” അഥവാ “അബ്സരോക്ക” ജനങ്ങൾ ചരിത്രപരമായി ഐക്യനാടുകളിലെ “യെല്ലോ സ്റ്റോൺ” നദിയുടെ താഴ്വരയിൽ വസിച്ചിരുന്ന അമേരിക്കൻ ഇന്ത്യൻ ജനതയാണ്. അതിനു മുമ്പ് ക്രോ-ഹിതാസ്റ്റാ വർഗ്ഗക്കാരുടെ പൂർവ്വകർ ഈറി തടാകത്തിനു സമീപമുള്ള ഒഹിയോ കണ്ട്രിയിൽ വസിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. കൂടതൽ ശക്തരും ആയുധധാരികളുമായ വർഗ്ഗം എത്തിയതോടെ അവർ അവിടെ നിന്നു പാലായനം ചെയ്യുകയും കുറച്ചുകാലം വിന്നിപ്പെഗ് തടാകത്തിനു തെക്ക് മനിറ്റോബയില വസിക്കുകയും ചെയ്തു. അവിടെ നിന്ന് വട്ക്കൻ ഡെക്കോട്ടയിലെ ഡെവിൾസ് ലേക്ക് പ്രദേശത്തെത്തിയ ഈ വർഗ്ഗം രണ്ടു വർഗ്ഗങ്ങളായി പരിയുകയും ഹിതാസ്റ്റാ വിഭാഗം പടിഞ്ഞാറൻ പ്രദേശത്തേയ്ക്കു നീങ്ങുകയും ചെയ്തു. ചെയെന്നെ വർഗ്ഗത്തിൻറെയും അതിനുശേഷം സിയൂക്സുകളുടെയും (ലോക്കോട്ട) അതിക്രമിച്ചു കടക്കലിൻറെയും മറ്റും ഫലമായി ക്രോ വർഗ്ഗക്കാർ ഏറെക്കുറെ പടിഞ്ഞാറൻ ദിശയിലേയ്ക്ക് തള്ളിമാറ്റപ്പെട്ടു. പുതുതായി എത്തിയ പ്രദേശത്ത് ആധിപത്യമുറപ്പിക്കുന്നതിന് ക്രോ വർഗ്ഗക്കാർ ഷോഷോൺ ബാൻറുകളുമായി (ബിക്കാഷെ - "People of the Grass Lodges") യുദ്ധം ചെയ്യുകയും അവരെ പടിഞ്ഞാറേയ്ക്ക് തുരത്തുകയും ചെയ്തു.
Total population | |
---|---|
12,000 enrolled members | |
Regions with significant populations | |
United States ( Montana) | |
Languages | |
Crow, English, Plains Sign Talk | |
Religion | |
Crow Way, Tobacco Society, Christianity | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Hidatsa |
അബ്സരോക്ക എന്നുകൂടി അറിയപ്പെട്ടിരുന്ന ഈ വംശം ഒരു സിയൂൺ ഭാക്ഷഭേദമാണ് സംസാരിച്ചിരുന്നത് ഇന്നത്തെ വയോമിങ് മുതൽ മൊണ്ടാനയുൾപ്പെടെ മിസൌറി നദിയ്ക്കടുത്ത് വടക്കൻ ഡെക്കോട്ട വരെ വ്യാപിച്ചു കിടന്നിരുന്ന പ്രദേശത്തായിരുന്നു പിൽക്കാലത്ത് ഇവരുടെ അധിവാസമേഖല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ക്രോ വർഗ്ഗത്തിൻറെ പിന്തുടർച്ചക്കാർ ഫെഡറലായി അംഗീകരിക്കപ്പെട്ട് “ക്രോ ട്രൈബ് ഓഫ് മൊണ്ടാന” എന്ന പേരിൽ സംസ്ഥാനത്തിൻറെ മദ്ധ്യതെക്കൻ ഭാഗത്തുള്ള റിസർവേഷനിൽ അധിവസിച്ചുവരുന്നു.
ഈ വർഗ്ഗക്കാരെ “ക്രോ”, “അപ്സാലൂക്ക്”, “അപ്സരോക്കെ” എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെട്ടിരുന്നു. ഹിഡാസ്റ്റ വർഗ്ഗക്കാരാണ് ഇവരെ ക്രോ ജനങ്ങൾ ("people of the large-beaked bird" എന്നു വിശേഷിപ്പിച്ചത്.