വയോമിങ്
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം / From Wikipedia, the free encyclopedia
വയോമിങ്, അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ മലയോര പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ്. ഈ സംസ്ഥാനത്തിന്റെ ഭൂരിഭാഗവും പടിഞ്ഞാറൻ റോക്കി മൗണ്ടൻസിന്റെ മലനിരകൾ നിറഞ്ഞതാണ്. ഏറ്റവും കിഴക്കുള്ള പ്രദേശത്തിൽ ഹൈ പ്ലെയ്ൻസ് എന്നറിയപ്പെടുന്ന ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പുൽമേടുകളും ഉൾപ്പെടുന്നു. വിസ്തീർണത്തിന്റെ കാര്യത്തിൽ പത്താം സ്ഥാനത്തുള്ള ഈ സംസ്ഥാനം എന്നാൽ ജനസംഖ്യയിൽ അവസാന സ്ഥാനത്താണ്. ഈ സംസ്ഥാനത്തിൻറെ അതിരുകളായി വടക്ക് മൊണ്ടാന, കിഴക്കു ഭാഗത്ത് തെക്കൻ ഡെക്കോട്ടയും നെബ്രാസ്കയും, തെക്ക് കൊളറാഡോ, തെക്കു പടിഞ്ഞാറ് ഉട്ടാ, പടിഞ്ഞാറ് ഇഡാഹോ എന്നിവയാണ്. 2015 വരെയുള്ള കണക്കുകളനുസരിച്ച് 586,107 ആണ് ഇവിടുത്തെ ജനസംഖ്യ. ഇത് അമേരിക്കയിലെ ഏറ്റവും വലിയ 31 യുഎസ് നഗരങ്ങളിലേതിനേക്കാൾ കുറവാണ്.[1] അതിനാൽത്തന്നെ ജനസന്ദ്രതയിൽ അമേരിക്കൻ സംസ്ഥാനങ്ങൾക്കിടയിൽ 49-ആം സ്ഥാനമാണ് വയോമിങ്ങിനുള്ളത്. തലസ്ഥാനവും ഏറ്റവുമധികം ജനസംഖ്യയുള്ള നഗരവും ചെയെന്നെ ആണ്. 2015 ലെ കണക്കുകൾ പ്രകാരം ഇവിടുത്തെ ജനസംഖ്യ 63,335 ആണ്.[5]
സ്റ്റേറ്റ് ഓഫ് വയോമിങ് | |||||
| |||||
വിളിപ്പേരുകൾ: Equality State (official); Cowboy State; Big Wyoming | |||||
ആപ്തവാക്യം: Equal Rights | |||||
ഔദ്യോഗികഭാഷകൾ | English | ||||
നാട്ടുകാരുടെ വിളിപ്പേര് | Wyomingite | ||||
തലസ്ഥാനവും (ഏറ്റവും വലിയ നഗരവും) | Cheyenne | ||||
ഏറ്റവും വലിയ മെട്രോ പ്രദേശം | Cheyenne Metro Area | ||||
വിസ്തീർണ്ണം | യു.എസിൽ 10th സ്ഥാനം | ||||
- മൊത്തം | 97,814 ച. മൈൽ (253,348 ച.കി.മീ.) | ||||
- വീതി | 360 മൈൽ (581 കി.മീ.) | ||||
- നീളം | 280 മൈൽ (450 കി.മീ.) | ||||
- % വെള്ളം | 0.7 | ||||
- അക്ഷാംശം | 41°N to 45°N | ||||
- രേഖാംശം | 104°3'W to 111°3'W | ||||
ജനസംഖ്യ | യു.എസിൽ 50th സ്ഥാനം | ||||
- മൊത്തം | 582,658 (2013 estimate)[1] | ||||
- സാന്ദ്രത | 5.85/ച. മൈൽ (2.26/ച.കി.മീ.) യു.എസിൽ 49th സ്ഥാനം | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Gannett Peak[2][3][4] 13,809 അടി (4209.1 മീ.) | ||||
- ശരാശരി | 6,700 അടി (2040 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Belle Fourche River at South Dakota border[3][4] 3,101 അടി (945 മീ.) | ||||
രൂപീകരണം | July 10, 1890 (44th) | ||||
ഗവർണ്ണർ | Matt Mead (R) | ||||
Secretary of State | Max Maxfield (R) | ||||
നിയമനിർമ്മാണസഭ | Wyoming Legislature | ||||
- ഉപരിസഭ | Senate | ||||
- അധോസഭ | House of Representatives | ||||
യു.എസ്. സെനറ്റർമാർ | Mike Enzi (R) John Barrasso (R) | ||||
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | Cynthia Lummis (R) (പട്ടിക) | ||||
സമയമേഖല | Mountain: UTC -7/-6 | ||||
ചുരുക്കെഴുത്തുകൾ | WY US-WY | ||||
വെബ്സൈറ്റ് | wyoming | ||||
The Flag of Wyoming. | |
The Seal of Wyoming. | |
Animate insignia | |
Bird(s) | Western Meadowlark (Sturnella neglecta) |
Fish | Cutthroat trout (Oncorhynchus clarki) |
Flower(s) | Wyoming Indian paintbrush (Castilleja linariifolia) |
Grass | Western Wheatgrass (Pascopyrum smithii) |
Mammal(s) | American Bison (Bison bison) |
Reptile | Horned lizard (Phrynosoma douglassi brevirostre) |
Tree | Plains Cottonwood (Populus sargentii) |
Inanimate insignia | |
Fossil | Knightia |
Mineral | Nephrite |
Soil | Forkwood (unofficial) |
Song(s) | Wyoming (song) by Charles E. Winter & George E. Knapp |
Route marker(s) | |
State Quarter | |
Released in 2007 | |
Lists of United States state insignia |
സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ മൂന്നിൽ രണ്ടു ഭാഗങ്ങളും റോക്കി മലനിരകളിലെ പർവ്വതങ്ങളും റേഞ്ച് ലാൻഡുകളും ആണ്. എന്നാൽ കിഴക്കൻ മേഖലയിലെ മൂന്നാം ഭാഗം ഹൈ പ്ലെയിൻസ് എന്നു വിളിക്കപ്പെടുന്ന ഉയരം കൂടിയ പുൽമേടുകളാണ്. വ്യോമിംഗിലെ ഏകദേശം പകുതിയോളം പ്രദേശങ്ങളും യുഎസ് ഗവൺമെന്റിന്റെ ഉടമസ്ഥതയിലാണ്. അതിനാൽ ഫെഡറൽ ഗവർൺമെന്റ് അധീനതയിലുള്ള സംസ്ഥാന ഭൂമിയുടെ പ്രാദേശിക അളവിൽ മറ്റു യു.എസ്. സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ വയോമിങിന് ആറാം സ്ഥാനവും അനുപാതത്തിൽ അഞ്ചാം സ്ഥാനവുമുണ്ട്. ഫെഡറൽ ഭൂമിയിൽ ഗ്രാന്റ് ടെറ്റോൺ, യെല്ലോ സ്റ്റോണ് എന്നിങ്ങനെ രണ്ട് ദേശീയ ഉദ്യാനങ്ങൾ, രണ്ട് ദേശീയ വിനോദ കേന്ദ്രങ്ങൾ, രണ്ട് ദേശീയ സ്മാരകങ്ങൾ, നിരവധി ദേശീയ വനങ്ങൾ, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ, മത്സ്യ വിത്തുൽപ്പാദക കേന്ദ്രങ്ങൾ, വന്യമൃഗ സങ്കേതങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ഈ മേഖലയിലെ യഥാർത്ഥ നിവാസികളിൽ ക്രോ, അരപാഹോ, ലക്കോട്ട, ഷോഷോൺ എന്നിവർ ഉൾപ്പെടുന്നു. മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിന്റെ അവസാനത്തിൽ 1848 ൽ അമേരിക്കയിലേയ്ക്കു ചേർക്കുന്നതുവരെ തെക്കുപടിഞ്ഞാറൻ വയോമിങ്, സ്പാനിഷ് സാമ്രാജ്യത്തിന്റെയും പിന്നീട് മെക്സിക്കൻ പ്രദേശങ്ങളുടേയും ഭാഗമായിരുന്നു. വയോമിങ് പ്രദേശങ്ങൾക്കായി ഒരു താത്കാലിക സർക്കാർ ഉണ്ടാക്കുന്നതിനായി 1865 ൽ അമേരിക്കൻ കോൺഗ്രസിൽ ഒരു ബിൽ അവതരിപ്പിച്ചപ്പോൾ ഈ പ്രദേശം വ്യോമിംഗ് എന്ന പേര് സ്വീകരിച്ചു.
ഈ പേര് മുൻകാലത്ത് പെൻസിൽവാനിയയിലെ വയോമിങ് വാലിയിൽ ഉപയോഗിച്ചിരുന്നു. ഈ പേര് ഉരുത്തിരിഞ്ഞുവന്നത് "വലിയ നദീതടത്തിൽ" എന്നർത്ഥം വരുന്ന “xwé:wamənk” എന്ന മുൻസീ വാക്കിൽനിന്നാണ്. വ്യോമിങിൻറ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തിയിരുന്നത് കൽക്കരി, എണ്ണ, പ്രകൃതിവാതകം, ട്രോണ (ഒരു തരം കാർബണേറ്റ് ധാതു) എന്നിവ ഉൾപ്പെട്ട ധാതു ഖനനവും ടൂറിസവുമായിരുന്നു. കാർഷിക വ്യവസ്ഥയിൽ കന്നുകാലികൾ, പുല്ല്, മധുരക്കിഴങ്ങുകൾ, ധാന്യങ്ങൾ (ഗോതമ്പ്, ബാർലി), കമ്പിളി നൂൽ എന്നിവയായിരുന്നു. വർഷത്തിൽ കുറച്ചു മാത്രം മഴ കിട്ടുന്ന അവസ്ഥ ഇവിടെ കോണ്ടിനെന്റൽ കാലാവസ്ഥ അനുഭവപ്പെടുന്നു. മറ്റ് യു.എസ് സംസ്ഥാനങ്ങളേക്കാൾ വരണ്ടതും കാറ്റുള്ളതുമാണ് ഇവിടം.
വയോമിങ് രാഷ്ടീയമായി യാഥാസ്ഥിതികത്വം കാത്തുസൂക്ഷിക്കുന്ന ഒരു സംസ്ഥാനമാണ്. 1964 ൽ ഒഴികെ, 1950 മുതൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥികളാണ് എല്ലാ പ്രസിഡൻറ് തെരഞ്ഞെടുപ്പുകളിലും ഇവിടെ വിജയിച്ചുകൊണ്ടിരിക്കുന്നത്.