ഡോന സ്ട്രിൿലാന്റ്
കനേഡിയൻ ഫിസിസിസ്റ്റ്, 2018 നോബേൽ പ്രൈസ് വിജയി / From Wikipedia, the free encyclopedia
ഡോന തിയോ സ്ട്രിൿലാന്റ് (ജനനം മേയ് 27, 1959), നോബൽ സമ്മാന ജേതാവായ, ലേസർ മേഖലയിൽ പ്രാവീണ്യം ലഭിച്ചിട്ടുള്ള കനേഡിയൻ ഭൗതികശാസ്ത്രജ്ഞയാണ്[1]. 2018 ൽ ജെറാർഡ് മൗറുയോടൊപ്പം ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം പങ്കിടുകയുണ്ടായി, അവരോടൊപ്പം ചിർപ്പ് പൾസ് ആംപ്ലിഫിക്കേഷൻ വികസിപ്പിച്ചെടുത്തതിനാണ് നോബൽ സമ്മാനം ലഭിച്ചത്. ഇത് തീവ്രത ഉയർന്ന അൾട്രാഷോർട്ട് പൾസ് ഉത്പാദിപ്പിക്കാനും, ലേസർ മൈക്രോമെഷീനിങ്ങിനും, ലേസർ സർജറിക്കും, വൈദ്യശാസ്ത്രത്തിലും അടിസ്ഥാന ശാസ്ത്രത്തിലുമുള്ള പഠനങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്.
വസ്തുതകൾ ഡോന സ്ട്രിൿലാന്റ്, ജനനം ...
ഡോന സ്ട്രിൿലാന്റ് | |
---|---|
ജനനം | ഡോന തിയോ സ്ട്രിൿലാന്റ് (1959-05-27) മേയ് 27, 1959 (64 വയസ്സ്) Guelph, Ontario, Canada |
കലാലയം | McMaster University University of Rochester |
അറിയപ്പെടുന്നത് | Intense laser-matter interactions, Nonlinear optics, Short-pulse intense laser systems, Chirped pulse amplification, Ultrafast optics |
ജീവിതപങ്കാളി(കൾ) | ഡഗ് ഡൈകാർ |
കുട്ടികൾ | 2 |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | |
സ്ഥാപനങ്ങൾ | University of Waterloo |
പ്രബന്ധം | അൾട്രാ ബ്രൈറ്റ് ലേസറിന്റെ വികസനവും, മൾട്ടി ഫോട്ടോൺ അയോണൈസേഷനിൽ അതിന്റെ ആപ്ലിക്കേഷനും (1988) |
ഡോക്ടർ ബിരുദ ഉപദേശകൻ | Gérard Mourou |
വെബ്സൈറ്റ് | https://uwaterloo.ca/physics-astronomy/people-profiles/donna-strickland |
അടയ്ക്കുക
വാട്ടർലൂ യൂണിവേഴ്സിറ്റി ഓഫ് ഫിസിക്സ് ആന്റ് ആസ്ട്രോണമി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറാണ്. ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം നേടുന്ന മൂന്നാമത്തെ വനിതയാണ് (മേരി ക്യൂറിക്കും മരിയ ഗോപ്പേർട്ട്-മേയർക്കും ശേഷം).