യെറിങ്ടൺ
From Wikipedia, the free encyclopedia
യെറിങ്ടൺ, അമേരിക്കൻ ഐക്യനാടുകളിലെ നെവാഡ സംസ്ഥാനത്തിലെ ലിയോൺ കൗണ്ടിയിലെ ഒരു പട്ടണമാണ്. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 3,048 ആയിരുന്നു.[2] 1868 മുതൽ 1910 വരെയുള്ള കാലഘട്ടത്തിൽ “വിർജീനിയ ആൻറ് ട്രക്കീ റെയിൽറോഡിലെ” മേലധികാരിയായിരുന്ന ഹെൻഡ്രി എം. യെറിങ്ടണിന്റെ സ്മരണക്കായാണ് പട്ടണത്തിന് യെറിങ്ടൺ എന്നു പേരിട്ടത്. ലിയോൺ കൗണ്ടിയുടെ ഇപ്പോഴത്തെ ഭരണകേന്ദ്രം (കൗണ്ടി സീറ്റ്) കൂടിയാണീ പട്ടണം. 1861 നവംബറിൽ 29 ന് കൗണ്ടി രൂപീകരിക്കപ്പെട്ടപ്പോൾ കൊണ്ടിസീറ്റ് ഡെയ്റ്റൺ ആയിരുന്നു. എന്നാൽ 1909-ലുണ്ടായ തീപ്പിടുത്തത്തിൽ ഡേറ്റണിലെ കോർട്ട്ഹൌസ് കത്തി നശിച്ചു പോയതോടെ 1911 ൽ കൗണ്ടി സീറ്റ് യെറിങ്ടണിലേയ്ക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. [3]
വസ്തുതകൾ യെറിങ്ടൺ, നെവാഡ, Country ...
യെറിങ്ടൺ, നെവാഡ | |
---|---|
Main Street (SR 208) in downtown Yerington | |
Motto(s): "Preserving Our History While Planning Our Future" | |
Location of Yerington, Nevada | |
Coordinates: 38°59′7″N 119°9′55″W | |
Country | United States |
State | Nevada |
County | Lyon |
• Mayor | George Dini [1] |
• ആകെ | 8.6 ച മൈ (22.3 ച.കി.മീ.) |
• ഭൂമി | 8.6 ച മൈ (22.3 ച.കി.മീ.) |
• ജലം | 0.0 ച മൈ (0.0 ച.കി.മീ.) |
ഉയരം | 4,390 അടി (1,338 മീ) |
(2010) | |
• ആകെ | 3,048 |
• ജനസാന്ദ്രത | 350/ച മൈ (140/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP code | 89447 |
ഏരിയ കോഡ് | 775 |
FIPS code | 32-85400 |
GNIS feature ID | 0848686 |
വെബ്സൈറ്റ് | www |
അടയ്ക്കുക