നെവാഡ
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം / From Wikipedia, the free encyclopedia
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് നെവാഡ. സ്പാനീഷ് ഭാഷയിൽ “മഞ്ഞു മൂടിയത്” എന്ന അർത്ഥം. നെവാഡ സംസ്ഥാനത്തിൻറെ തലസ്ഥാനം കാർസൺ സിറ്റിയാണ്. ലാസ് വേഗസാണ് ഏറ്റവും വലിയ നഗരം. വലിയ വെള്ളി ശേഖരവും ഖനികളും ഇവിടെയുള്ളതിനാൽ "വെള്ളി സംസ്ഥാനം" എന്ന് നെവാഡക്ക് വിളിപ്പേരുണ്ട്. അതുപോലെ തന്നെ ഈ നഗരം ബാറ്റിൽ ബോൺ സ്റ്റേറ്റ് എന്നും വിളിക്കപ്പെടുന്നു. എന്തെന്നാൽ അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്താണ് ഇതൊരു സംസ്ഥാനമായത്. (ബാറ്റിൽ ബോൺ എന്ന പദം സംസ്ഥാന പതാകയിലും രേഖപ്പെടുത്തിയിരിക്കുന്നു) 1864-ൽ യൂണിയനിൽ ചേർന്നുകൊണ്ട് 36-ആം സംസ്ഥാനമായി.
State of Nevada | |||||
| |||||
വിളിപ്പേരുകൾ: Silver State (official); Sagebrush State; Battle Born State | |||||
ആപ്തവാക്യം: All for Our Country | |||||
ഔദ്യോഗികഭാഷകൾ | De jure: None De facto: English | ||||
നാട്ടുകാരുടെ വിളിപ്പേര് | Nevadan | ||||
തലസ്ഥാനം | Carson City | ||||
ഏറ്റവും വലിയ നഗരം | Las Vegas | ||||
ഏറ്റവും വലിയ മെട്രോ പ്രദേശം | Las Vegas–Paradise, NV MSA | ||||
വിസ്തീർണ്ണം | യു.എസിൽ 7th സ്ഥാനം | ||||
- മൊത്തം | 110,653 ച. മൈൽ (286,397 ച.കി.മീ.) | ||||
- വീതി | 322 മൈൽ (519 കി.മീ.) | ||||
- നീളം | 492 മൈൽ (787 കി.മീ.) | ||||
- % വെള്ളം | 0.69 | ||||
- അക്ഷാംശം | 35° N to 42° N | ||||
- രേഖാംശം | 114° 2′ W to 120° W | ||||
ജനസംഖ്യ | യു.എസിൽ 35th സ്ഥാനം | ||||
- മൊത്തം | 2,890,845 (2015 est)[1] | ||||
- സാന്ദ്രത | 24.8/ച. മൈൽ (9.57/ച.കി.മീ.) യു.എസിൽ 42nd സ്ഥാനം | ||||
- ശരാശരി കുടുംബവരുമാനം | $56,361 (15th) | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Boundary Peak[2][3][4][lower-roman 1] 13,147 അടി (4007.1 മീ.) | ||||
- ശരാശരി | 5,500 അടി (1680 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Colorado River at California border[3][4] 481 അടി (147 മീ.) | ||||
രൂപീകരണം | October 31, 1864 (36th) | ||||
ഗവർണ്ണർ | Brian Sandoval (R) | ||||
ലെഫ്റ്റനന്റ് ഗവർണർ | Mark Hutchison (R) | ||||
നിയമനിർമ്മാണസഭ | Nevada Legislature | ||||
- ഉപരിസഭ | Senate | ||||
- അധോസഭ | Assembly | ||||
യു.എസ്. സെനറ്റർമാർ | Harry Reid (D) Dean Heller (R) | ||||
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | 1: Dina Titus (D) 2: Mark Amodei (R) 3: Joe Heck (R) 4: Cresent Hardy (R) (പട്ടിക) | ||||
സമയമേഖലകൾ | |||||
- most of state | Pacific: UTC −8/−7 | ||||
- West Wendover | Mountain: UTC −7/−6 | ||||
ചുരുക്കെഴുത്തുകൾ | NV Nev. US-NV | ||||
വെബ്സൈറ്റ് | www | ||||
The Flag of Nevada. | |
The Seal of Nevada. | |
Animate insignia | |
Bird(s) | Mountain bluebird (Sialia currucoides) |
Fish | Lahontan cutthroat trout (Oncorhynchus clarkii henshawi) |
Flower(s) | Sagebrush (Artemisia tridentata) |
Reptile | Desert tortoise (Gopherus agassizii) |
Tree | Bristlecone pine (Pinus monophylla) |
Inanimate insignia | |
Mineral | Silver |
Song(s) | "Home Means Nevada" |
Route marker(s) | |
State Quarter | |
Released in 2006 | |
Lists of United States state insignia |
വിസ്തീർണത്തിൽ ഏഴാം സ്ഥാനത്താണ് ഈ സംസ്ഥാനം. സംസ്ഥാനത്തിൻറെ വടക്കു പടിഞ്ഞാറായി ഒറിഗോണും, വടക്കുകിഴക്കായി ഇഡാഹോയും പടിഞ്ഞാറായി കാലിഫോർണിയയും കിഴക്കായി ഉട്ടായും സ്ഥിതി ചെയ്യുന്നു. 26 ലക്ഷത്തോളം വരുന്ന ജനസംഖ്യയിൽ 86%-ത്തോളം നഗരപ്രദേശങ്ങളായ ലാസ് വേഗസിലും റെനോയിലുമാണ് ജീവിക്കുന്നത്. നെവാഡ സംസ്ഥാനത്തെ നാലിൽ മൂന്നു ഭാഗം ജനങ്ങളും ക്ലാർക്ക് കൌണ്ടിയിലാണ് താമസിക്കുന്നത്. ഇത് ലാസ് വെഗാസ്-പാരഡൈസ് മെട്രോപോളിറ്റൻ മേഖലയിലുൾപ്പെട്ടതാണ്. ഈ മേഖലയിലാണ് സംസ്ഥാനത്തെ നാലു ഏറ്റവും വലിയ സംയോജിത നഗരങ്ങളിൽ മൂന്നും സ്ഥിതി ചെയ്യുന്നത്.
ഇവിടുത്തെ ലളിതാമയ വിവാഹ-വിവാഹ മോചന നിയമങ്ങൾ പ്രശസ്തമാണ്. നിയമപരമായ ചൂതാട്ടവും 17-ൽ 8 കൗണ്ടികളിലെ നിയമപരമായ വേശ്യാലയങ്ങളും ഇവിടുത്തെ ആകർഷണങ്ങളാണ്.എന്നാൾ സംസ്ഥാനത്തെ ലാസ് വെഗാസ് (ക്ലാർക്ക് കൌണ്ടി), റെനോ (വാഷൂ കൌണ്ടി), കർസണ് സിറ്റി എന്നിവിടങ്ങളിൽ ഇതു നിയമവിരുദ്ധവുമാണ്. എന്തെന്നാൽ റവ സ്വതന്ത്ര നഗരങ്ങളാണ്.
നെവാഡയുടെ ഭൂരിഭാഗവും മരുഭൂമിയാണ്. വർഷത്തിൽ കുറച്ചു മാത്രം മഴ കിട്ടുന്ന അവസ്ഥയാണിവിടെയുള്ളത്. സംസ്ഥാനത്തിൻറെ ഏറെ ഭാഗവും സ്ഥിതി ചെയ്യുന്നത് ഗ്രേറ്റ് ബേസിന് ഉൾഭാഗത്താണ്.
സംസ്ഥാനത്തിൻറെ ഗ്രേറ്റ് ബേസിനിൽ ഉൾപ്പെടുന്ന തെക്കുഭാഗം മോജാവാ മരുഭൂമിയിലാണ്, എന്നാൽ ലേക്ക് തഹോയെയും സിയേറാ നെവാഡായും പടിഞ്ഞാറേ കോണിലാണ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തിൻറെ 86 ശതമാനം ഭൂമിയും കൈകാര്യം ചെയ്യുന്നത് യു.എസ്. ഫെഡറൽ ഗവണ്മെൻറിനു കീഴിലുള്ള വിവിധ നീതിന്യായപരിപാലന സമിതികളാണ്.