യോർക്ക് യൂണിവേഴ്സിറ്റി
From Wikipedia, the free encyclopedia
യോർക്ക് യൂണിവേഴ്സിറ്റി (French: Université York) കാനഡയിലെ ഒൺടേറിയോയിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. കാനഡയിലെ മൂന്നാമത്തെ വലിയ സർവകലാശാലയാണ് ഇത്.[4] യോർക്ക് യൂണിവേഴ്സിറ്റിയിൽ 52,300 വിദ്യാർത്ഥികളും, 7,000 ഫാക്കൽറ്റികളും, 295,000 ജീവനക്കാരും ലോകത്തിലെമ്പാടുമായി അനേകം പൂർവ്വ വിദ്യാർത്ഥികളുമുണ്ട്.[5]
ആദർശസൂക്തം | Tentanda via (Latin) | ||
---|---|---|---|
തരം | Public university | ||
സ്ഥാപിതം | 1959 | ||
സാമ്പത്തിക സഹായം | $414 million (CAD)[1] | ||
ചാൻസലർ | Gregory Sorbara | ||
പ്രസിഡന്റ് | Rhonda Lenton[2] | ||
കാര്യനിർവ്വാഹകർ | 7,000 | ||
വിദ്യാർത്ഥികൾ | 52,300 | ||
ബിരുദവിദ്യാർത്ഥികൾ | 46,400[3] | ||
5,900 | |||
സ്ഥലം | Toronto, Ontario, Canada 43°46′23″N 79°30′13″W | ||
ക്യാമ്പസ് | Urban / suburban, 185 ha (457.14 acres) | ||
നിറ(ങ്ങൾ) | |||
കായിക വിളിപ്പേര് | York Lions | ||
അഫിലിയേഷനുകൾ | AUCC, CARL, IAU, COU, U Sports, OUA, CUSID, Fields Institute, Ontario Network of Women in engineering, CBIE, CFS, CUP. | ||
ഭാഗ്യചിഹ്നം | Lion | ||
വെബ്സൈറ്റ് | yorku.ca | ||
ലിബറൽ ആർട്ട് ആന്റ് പ്രൊഫഷണൽ സ്റ്റഡീസ്, ഫാക്കൽറ്റി ഓഫ് സയൻസ്, ലസ്സോൻഡെ സ്കൂൾ ഓഫ് എൻജിനീയറിങ്, ഷൂലിച്ച് സ്കൂൾ ഓഫ് ബിസിനസ്സ്, ഓസ്ഗുണ്ടെ ഹാൾ ലോ സ്കൂൾ, ഗ്ലെൻഡൻ കോളേജ്, ഫാക്കൽറ്റി ഓഫ് എഡ്യുക്കേഷൻ, ഫാക്കൽറ്റി ഓഫ് ഹെൽത്ത്, ഫാക്കൽറ്റി ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസ്, ഫാക്കൽറ്റ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസ്, സ്കൂൾ ഓഫ് ദ ആർട്ട്സ്, മീഡിയ, പെർഫോമൻസ് ആന്റ് ഡിസൈൻ (മുൻപ് ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്ട്സ്്) എന്നിവയുൾപ്പെടെ 11 ഫാക്കൽറ്റികളും 28 ഗവേഷണ കേന്ദ്രങ്ങളും ഈ സർവ്വകലാശാലയിലുണ്ട്.
യോർക്ക് യൂണിവേഴ്സിറ്റിയിലെ ഫിലിം ഡിപ്പാർട്ട്മെന്റ് കാനഡയിലെ ഏറ്റവും പഴക്കമുള്ള[6] ചലച്ചിത്ര സ്കൂളും USC സ്കൂൾ ഓഫ് സിനിമാറ്റിക്ക് ആർട്സ്, ടിഷ് സ്കൂൾ ഓഫ് ആർട്ട്[7] എന്നിവയുമായി താരതമ്യപ്പെടുത്താവുന്ന രീതിയിൽ കാനഡയിൽ ഏറ്റവും മികച്ച[8] ഒന്നുമാണ്.