സിഷ്വാൻ
From Wikipedia, the free encyclopedia
ചൈനയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് സിഷ്വാൻ (四川ⓘ). ഷെഷ്വാൻ എന്ന് പാശ്ചാത്യഭാഷകളിൽ അറിയപ്പെടുന്നു. സിഷ്വാൻ തടത്തിന്റെ ഭൂരിഭാഗവും ടിബറ്റൻ പീഠഭൂമിയുടെ കിഴക്കേ ഭാഗങ്ങളും ചേർന്നതാണ് സിഷ്വാൻ പ്രവിശ്യ. പടിഞ്ഞാറ് ജിൻഷാ നദിയും, വടക്ക് ദാബ പർവതവും, തെക്ക് യുങുയ് പീഠഭൂമിയും അതിർത്തി നിശ്ചയിക്കുന്നു. ചെങ്ഡു ആണ് സിഷ്വാന്റെ തലസ്ഥാന നഗരം. 81 ദശലക്ഷം ജനങ്ങൾ സിഷ്വാൻ പ്രവിശ്യയിൽ അധിവസിക്കുന്നു.
സിഷ്വാൻ പ്രവിശ്യ 四川省 | |
---|---|
Name transcription(s) | |
• Chinese | 四川省 (Sìchuān Shěng) |
• Abbreviation | SC / 川 or 蜀 (pinyin: Chuān or Shǔ Sichuanese: Cuan1 or Su2) |
• Sichuanese | Si4cuan1 Sen3 |
Map showing the location of സിഷ്വാൻ പ്രവിശ്യ | |
നാമഹേതു | Short for 川峡四路 chuānxiá sìlù literally "The Four Circuits of the Rivers and Gorges", referring to the four circuits during the Song dynasty |
Capital (and largest city) | Chengdu |
Divisions | 21 prefectures, 181 counties, 5011 townships |
• Secretary | Peng Qinghua |
• Governor | Yin Li |
• ആകെ | 4,85,000 ച.കി.മീ.(1,87,000 ച മൈ) |
•റാങ്ക് | 5th |
(2013)[2] | |
• ആകെ | 81,100,000 |
• റാങ്ക് | 4th |
• ജനസാന്ദ്രത | 170/ച.കി.മീ.(430/ച മൈ) |
• സാന്ദ്രതാ റാങ്ക് | 22nd |
• Ethnic composition | Han - 95% Yi - 2.6% Tibetan - 1.5% Qiang - 0.4% |
• Languages and dialects | Southwestern Mandarin (Sichuanese dialects), Khams Tibetan, Hakka Chinese |
ISO കോഡ് | CN-SC |
GDP (2017) | CNY 3.70 trillion USD 547.71 billion (6th) |
- per capita | CNY 44,651 USD 6,613 (22nd) |
HDI (2016) | 0.780[3] (high) (23rd) |
വെബ്സൈറ്റ് | www |
സിഷ്വാൻ | |||||||||||||||||||||||||||||||||||||||||
Chinese name | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Chinese | 四川 | ||||||||||||||||||||||||||||||||||||||||
Postal | Szechwan | ||||||||||||||||||||||||||||||||||||||||
Literal meaning | an abbreviation of "the four circuits of the Rivers and Gorges" The four circuits consist of Yizhou, Lizhou, Zizhou, & Kuizhou. | ||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||
Tibetan name | |||||||||||||||||||||||||||||||||||||||||
Tibetan | སི་ཁྲོན་ | ||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||
Yi name | |||||||||||||||||||||||||||||||||||||||||
Yi | ꌧꍧ syp chuo | ||||||||||||||||||||||||||||||||||||||||
Former names | |||||||||||||
Ba and Shu | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
Chinese | 巴蜀 | ||||||||||||
| |||||||||||||
പ്രാചീന കാലത്തെ നാട്ടുരാജ്യങ്ങളായിരുന്ന ബാ, ഷു എന്നിവയുടെ ഭൂമികയായിരുന്നു സിഷ്വാൻ. പിന്നീട് അവ ക്വിൻ നാട്ടുരാജ്യത്തിന്റെ കീഴിലായി. ക്വിൻ രാജവംശത്തിന്റെ കീഴിൽ സിഷ്വാൻ പ്രദേശം അഭിവൃദ്ധിപ്പെടുകയും ആദ്യ ചക്രവർത്തിയുടെ കീഴിൽ സംഘടിത ചൈന രാഷ്ട്രമാവുന്നതിൽ ഭാഗഭാക്കവുകയും ചെയ്തു. മൂന്നു സാമ്രാജ്യങ്ങളുടെ കാലത്ത് ഷു ഹാൻ രാജ്യത്തിന്റെ കേന്ദ്രമായിരുന്നു സിഷ്വാൻ. 17ആം നൂറ്റാണ്ടിൽ ജാങ് ക്സിയാൻജോങിന്റെ വിപ്ലവത്തിലും തുടർന്ന് വന്ന ക്വിങ് രാജവംശത്തിന്റെ ആക്രമണങ്ങളിലും സിഷ്വാൻ പ്രദേശമാകെ നാശം സംഭവിച്ചു. എന്നാൽ 19ആം നൂറ്റാണ്ടായപ്പോളേക്കും ഇതിൽ നിന്നെല്ലാം കരകയറി സിഷ്വാൻ ചൈനയിലെ എറ്റവും ഉത്പാദനക്ഷമമായ പ്രദേശങ്ങളിൽ ഒന്നായി മാറി.
സിഷ്വാനിലെ ജനങ്ങൾ മന്ദാരിൻ ചൈനീസ് ഭാഷയുടെ തനതായ ഒരു വകഭേദമായ സിഷ്വാനീസ് ആണ് സംസാരിക്കുന്നത്. മിങ് സാമ്രാജ്യത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നപ്പോൾ ഈ പ്രദേശത്തുണ്ടായ കുടിയേറ്റമാണ് ഇങ്ങനെ ഒരു ഉപഭാഷയുണ്ടാവാൻ കാരണം. സ്വതന്ത്ര ഭാഷയായി കണക്കാക്കിയാൽ ലോകത്തെ എറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഭാഷകളിൽ പത്താം സ്ഥാനം സിഷ്വാൻ ചൈനീസ് ഭാഷക്കായിരിക്കും.
പ്രസിദ്ധമായ പാചകശൈലിയും സിഷ്വാൻ പ്രവിശ്യക്കുണ്ട്. ആർദ്രതയേറിയതും ചൂടുള്ളതുമായ കാലാവസ്ഥ കൂടുതൽ എരിവുപയോഗിക്കാൻ സിഷ്വാൻ ജനങ്ങളെ പ്രേരിപ്പിച്ചു. പ്രദേശത്തെ തനതായ സിഷ്വാൻ കുരുമുളകും കൊളംബിയൻ എക്സ്ചേഞ്ച് വഴി ലഭിച്ച മെക്സിക്കൻ മുളകുകളും ചേർന്ന എരിവുള്ള തരം പാചമാണ് സിഷ്വാൻ പാചകശൈലി. ലോകമെമ്പാടും അറിയപ്പെടുന്ന ചൈനീസ് വിഭവങ്ങളായ കുങ് പോ കോഴിക്കറി, മാപോ ടോഫു എന്നിവ സിഷ്വാൻ പാചകശൈലീ വിഭവങ്ങളാണ്.