ഗ്വാങ്ഡോങ്
From Wikipedia, the free encyclopedia
ദക്ഷിണ ചൈനാക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ദക്ഷിണ ചൈനയിലെ ഒരു പ്രവിശ്യയാണ് ഗ്വാങ്ഡോങ്(ഉച്ചാരണം:广东ⓘ). ഹെനാൻ, ഷാൻഡോങ് പ്രവിശ്യകളെ പിന്തള്ളി ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യ എന്ന സ്ഥാനം 2005-ൽ ഗ്വാങ്ഡോങ് നേടി. ജനുവരി 2005 ൽ 79.1 ദശലക്ഷം സ്ഥിരതാമസക്കാരും 31 ദശലക്ഷം കുടിയേറ്റക്കാരും ഗ്വാങ്ഡോങിൽ രജിസ്റ്റർ ചെയ്യപ്പെട്ടു.[5][6] 2010 ലെ കാനേഷുമാരിയിൽ 104,303,132 ആയിരുന്നു ഗ്വാങ്ഡോങിലെ ജനസംഖ്യ. ഇത് ചൈനയിലെ ആകെ ജനസംഖ്യയുടെ 7.79 ശതമാനമാണ്.[7] ഇത് ദക്ഷിണേഷ്യക്കു പുറത്തുള്ള പ്രഥമതല ഭരണപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പ്രദേശം എന്ന ഖ്യാതി ഗ്വാങ്ഡോങിന് നൽകുന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയും[8] ഇന്ത്യയിലെ ബീഹാർ, മഹാരാഷ്ട്ര, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളും[9] മാത്രമാണ് ജനസംഖ്യയിൽ ഗ്വാങ്ഡോങിനെ കവച്ചു വെക്കുന്നത്. പ്രവിശ്യാ ആസ്ഥാനമായ ഗ്വാങ്ജോ, സാമ്പത്തിക തലസ്ഥാനമായ ഷെൻസെൻ എന്നിവ ചൈനയിലെ തന്നെ ഏറ്റവും കൂടുതൽ ജനവാസമുള്ളവയും പ്രാധാന്യമുള്ളവയുമാണ്. 2010-ലെ സെൻസസിന് ശേഷം ജനസംഖ്യാ വളർച്ച കുറവാണ്. 2015 ലെ കണക്കനുസരിച്ച് 108,500,000 ജനങ്ങളാണ് ഗ്വാങ്ഡോങിൽ വസിക്കുന്നത്.[10]
ഗ്വാങ്ഡോങ് പ്രവിശ്യ 广东省 | |
---|---|
Name transcription(s) | |
• Chinese | 广东省 (Guǎngdōng Shěng) |
• Abbreviation | GD / 粤 (pinyin: Yuè, Jyutping: Jyut6) |
Map showing the location of ഗ്വാങ്ഡോങ് പ്രവിശ്യ | |
നാമഹേതു | Abbreviated from "Guǎngnándōng Lù" (A "lù" was equal to a province or a state in Song China) 广 = wide, vast, expanse 东 = east literally, "At the East of the Expanse" (Guangxi being the West) |
Capital (and largest city) | ഗ്വാങ്ജോ |
Divisions | 21 prefectures, 121 counties, 1642 townships |
• Secretary | Li Xi |
• Governor | Ma Xingrui |
• ആകെ | 1,79,800 ച.കി.മീ.(69,400 ച മൈ) |
•റാങ്ക് | 15th |
(2015)[2] | |
• ആകെ | 108,500,000 |
• റാങ്ക് | 1st |
• ജനസാന്ദ്രത | 600/ച.കി.മീ.(1,600/ച മൈ) |
• സാന്ദ്രതാ റാങ്ക് | 7th |
• Ethnic composition | Han – 99% Zhuang – 0.7% Yao – 0.2% |
• Languages and dialects | Cantonese and other Yue languages, Hakka, Min Nan languages (Teochew & Leizhou Min), Tuhua, Mandarin, Zhuang |
ISO കോഡ് | CN-GD |
GDP (2017) | CNY 8.99 trillion USD 1.33 trillion[3] (1st) |
- per capita | CNY 81,089 USD 12,010 (8th) |
HDI (2017) | 0.786[4] (high) (5th) |
വെബ്സൈറ്റ് | www |
ഗ്വാങ്ഡോങ് | |||||||||||||||||||||||||||||||||||||||||||||||||||||||||||
Simplified Chinese | 广东 | ||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Traditional Chinese | 廣東 | ||||||||||||||||||||||||||||||||||||||||||||||||||||||||||
Jyutping | Gwong2-dung1 | ||||||||||||||||||||||||||||||||||||||||||||||||||||||||||
Literal meaning | "Eastern Expanse" | ||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||
Abbreviation | |||||||||||||||||||||||||||||||||||||||||||||||||||||||||||
Simplified Chinese | 粤 | ||||||||||||||||||||||||||||||||||||||||||||||||||||||||||
Traditional Chinese | 粵 | ||||||||||||||||||||||||||||||||||||||||||||||||||||||||||
Jyutping | Jyut6 | ||||||||||||||||||||||||||||||||||||||||||||||||||||||||||
Literal meaning | [an ancient name for southern China's Yue people] | ||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||
കാലങ്ങളായി ഗ്വാങ്ഡോങ് പ്രവിശ്യാഭരണം ജനകീയ ചൈനക്ക് കീഴിലാണ്. എന്നാൽ ദക്ഷിണ ചൈനാക്കടലിലെ പ്രറ്റസ് ദ്വീപസമൂഹങ്ങൾ ചൈന റിപ്പബ്ലിക്കിന്റെ (തായ്വാൻ) കീഴിലാണ്. ഇവ ചൈനീസ് ആഭ്യന്തരയുദ്ധം വരെ ഗ്വാങ്ഡോങ് പ്രവിശ്യക്ക് കീഴിലായിരുന്നു.[11][12]
1989 മുതൽ തുടർച്ചയായി ഗ്വാങ്ഡോങ് പ്രവിശ്യകളുടെ ജി.ഡി.പി. പട്ടികയിൽ ഏറ്റവും മുന്നിലാണ്. ജിയാങ്സു, ഷാങ്ഡോങ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ചൈനീസ് വൃത്തങ്ങൾക്കനുസരിച്ച് 2017-ൽ ഗ്വാങ്ഡോങ് ജി.ഡി.പി. 1.42 ലക്ഷം കോടി ഡോളർ (8.99 ലക്ഷം കോടി യെൻ) ആണ്. ഇത് ഏകദേശം മെക്സിക്കോയുടെ അത്ര വരും. ഗ്വാങ്ഡോങ് പ്രവിശ്യ ചൈനയുടെ ദേശീയ സാമ്പത്തിക ഉത്പാദനത്തിന്റെ ഏകദേശം 12% പ്രദാനം ചെയ്യുന്നു. ഒട്ടുമുക്കാലും ചൈനീസ് കമ്പനികളുടെയും വിദേശ കമ്പനികളുടെയും ഉത്പാദന സൗകര്യങ്ങളും കാര്യാലയങ്ങളും ഗ്വാങ്ഡോങിലാണ് സ്ഥിതിചെയ്യുന്നത്. കൂടാതെ ചൈനയിലെ ഏറ്റവും വലിയ കയറ്റുമതി ഇറക്കുമതി വ്യാപാരമേളയായ കാന്റൺ ഫെയറിന് ആതിഥേയത്വം വഹിക്കുന്നതും ഗ്വാങ്ഡോങിലെ ഗ്വാങ്ജോ നഗരമാണ്.