മാർത്ത ജഫേർസൺ
From Wikipedia, the free encyclopedia
മാർത്ത വെയിൽസ് സ്കെൽട്ടൺ ജഫേർസൺ (മാർത്ത് വെയിൽസ്) (ജീവിതകാലം –ഒക്ടോബർ 30, 1748 മുതൽ സെപ്റ്റംബർ 6, 1782 വരെ) അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന തോമസ് ജഫേർസൻറെ ഭാര്യയായിരുന്നു. അവരുടെ ആദ്യഭർത്താവ് ചെറുപ്പകാലത്ത് മരണപ്പെട്ടിരുന്നു. രണ്ടാം ഭർത്താവായ തോമസ് ജഫേർസൺ വിർജീനിയയുടെ ഗവർണ്ണറായി അവരോധിതനായ കാലത്ത് മാർത്ത വിർജീനിയയുടെ പ്രഥമവനിതയായി 1779 മുതൽ 1781 വരെയുള്ള കാലത്ത് സേവനമനുഷ്ടിച്ചു. തുടർന്നു ജീവിച്ചിരുന്നുവെങ്കിൽ അവർ ഐക്യനാടുകളുടെ മൂന്നാമത്തെ പ്രഥമവനിതയായിത്തീരുമായിരുന്നു. 1801 മുതൽ 1809 വരെയുള്ള കാലഘട്ടത്തിൽ തോമസ് ജഫേർസൺ പ്രസിഡൻറായിരുന്ന കാലത്ത് അവർ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല.
Martha Jefferson | |
---|---|
First Lady of Virginia | |
ഓഫീസിൽ June 1, 1779 – June 3, 1781 | |
മുൻഗാമി | Dorothea Henry |
പിൻഗാമി | Anne Fleming |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1748-10-30)ഒക്ടോബർ 30, 1748 Charles City, Colony of Virginia, British America |
മരണം | സെപ്റ്റംബർ 6, 1782(1782-09-06) (പ്രായം 33) Charlottesville, Virginia, United States of America |
പങ്കാളികൾ | Bathurst Skelton (1766–1768) Thomas Jefferson (1772–1782; her death) |
കുട്ടികൾ | John Skelton (1767–1771) Martha Jefferson (1772–1836) Jane Jefferson (1774–1775) Peter Jefferson (1777) Polly Jefferson (1778–1804) Lucy Elizabeth Jefferson (1780–1781) Lucy Elizabeth Jefferson (1782–1784) |
അവർക്ക് 6 കുട്ടികളുണ്ടായിരുന്നുവെങ്കിലും രണ്ടു പെൺകുട്ടികൾ മാത്രമേ കൌമാരം പിന്നിട്ടുള്ളു. ഒരാൾ മാത്രമേ 25 വയസ് കടന്നുപോയുള്ളു. അവസാനത്തെ കുട്ടിയുടെ ജനനശേഷം ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ മാർത്ത മരണമടഞ്ഞു, അതായത് തോമസ് ജഫേർസൺ അമേരിക്കയുടെ പ്രസിഡൻറാകുന്നതിന് ഏകദേശം രണ്ട് ദശകം മുമ്പ്. അവരുടെ അഭ്യർത്ഥന പരിഗണിച്ച്, അദ്ദേഹം പിന്നീട് വിവാഹിതനായില്ല. മാർത്തയുടെ അർദ്ധസഹോദരിയും ജെഫേഴ്സൻറെ അടിമയുമായിരുന്ന സാലി ഹെമിംഗ്സിനൊപ്പം അദ്ദേഹം ബന്ധം പുലർത്തിയിരുന്നുവെന്നുവെന്നു പൊതുവേ വിശ്വസിക്കപ്പെടുന്നു.[1]