അബ്ദുള്ള ഗുൽ
From Wikipedia, the free encyclopedia
തുർക്കിയുടെ നിലവിലെ പ്രസിഡണ്ടാണ് അബ്ദുല്ല ഗുൽ (ജനനം: 1950 ഒക്ടോബർ 29). തുർക്കിയുടെ ഒമ്പതാമത്തെ പ്രസിഡണ്ടായ ഗുൽ, 2007 ഓഗസ്റ്റ് 28 മുതൽ ഈ പദവിയിലിരിക്കുന്നു. 2002 - 2003 കാലത്ത് നാലുമാസക്കാലം, രാജ്യത്തിന്റെ പ്രധാനമന്ത്രിയും അതിനു ശേഷം 2007 വരെ വിദേശകാര്യമന്ത്രിയുമായിരുന്നു.
വസ്തുതകൾ പ്രധാനമന്ത്രി, മുൻഗാമി ...
അബ്ദുള്ള ഗുൽ തുർക്കിയുടെ പ്രസിഡണ്ട് | |
തുർക്കിയുടെ പതിനൊന്നാമത് പ്രസിഡണ്ട് | |
നിലവിൽ | |
അധികാരമേറ്റത് 2007 ഓഗസ്റ്റ് 28 | |
പ്രധാനമന്ത്രി | റെജെപ് തയിപ് എർദ്വാൻ |
---|---|
മുൻഗാമി | അഹ്മെത് നെജ്ദെത് സെസർ |
തുർക്കിയുടെ പ്രധാനമന്ത്രി | |
പദവിയിൽ 2002 നവംബർ 18 – 2003 മാർച്ച് 14 | |
പ്രസിഡന്റ് | അഹ്മെത് നെജ്ദെത് സെസർ |
മുൻഗാമി | ബുലന്ത് എജവിത് |
പിൻഗാമി | റെജെപ് തയിപ് എർദ്വാൻ |
വിദേശകാര്യമന്ത്രി | |
പദവിയിൽ 2003 മാർച്ച് 14 – 2007 ഓഗസ്റ്റ് 28 | |
പ്രധാനമന്ത്രി | റെജെപ് തയിപ് എർദ്വാൻ |
മുൻഗാമി | യാസർ യാകിസ് |
പിൻഗാമി | അലി ബാബാജാൻ |
ജനനം | (1950-10-29) 29 ഒക്ടോബർ 1950 (73 വയസ്സ്) കായ്സേരി, തുർക്കി |
രാഷ്ട്രീയകക്ഷി | വെൽഫെയർ (1991-1997) വെർച്യൂ (1997-2001) എ.കെ. (2001-2007) |
ജീവിതപങ്കാളി | ഹൈറുന്നിസ ഗുൽ |
മക്കൾ | അഹ്മെത് മുനീർ, കുബ്ര, മെഹ്മെത് എമ്രി |
മതം | സുന്നി ഇസ്ലാം |
ഒപ്പ് | പ്രമാണം:Abdullah Gül Signature.svg |
അടയ്ക്കുക
ഇസ്ലാമിക കക്ഷിയായിരുന്ന വെൽഫെയർ പാർട്ടിയിലെ പ്രവർത്തനപാരമ്പര്യം മുൻനിർത്തി, മതേതരവാദികളുടെ ശക്തമായ എതിർപ്പിനെയും ഭരണഘടനാക്കോടതിയുടെ വിലക്കിനേയും മറികടന്നാണ് 2007-ൽ ഗുൽ പ്രസിഡണ്ട് സ്ഥാനത്തെത്തിയത്.