ഈശോസഭ
From Wikipedia, the free encyclopedia
റോമൻ കത്തോലിക്കാ സഭയിലെ ഒരു പുരുഷ സന്യാസസമൂഹമാണ് ഈശോസഭ അല്ലെങ്കിൽ സൊസൈറ്റി ഓഫ് ജീസസ്. ജെസ്യൂട്ടുകൾ എന്നും ഇവർ അറിയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ സ്പെയിൻകാരനായ ഇഗ്നേഷ്യസ് ലൊയോള സ്ഥാപിച്ചതാണിത്. പാശ്ചാത്യക്രിസ്തീയതയിൽ വലിയ കോളിളക്കം സൃഷ്ടിച്ച പ്രൊട്ടസ്റ്റന്റ് നവീകരണത്തെ തുടർന്നുള്ള കാലത്ത് സ്ഥാപിക്കപ്പെട്ട ഈ സമൂഹം, ലൂഥറുടേയും മറ്റും കലാപത്തിന് മറുപടിയായി കത്തോലിക്കാ സഭ സംഘടിപ്പിച്ച പ്രതിനവീകരണത്തിൽ (Catholic Counter reformation) വലിയ സംഭാവന നൽകി.[2]
വസ്തുതകൾ ചുരുക്കപ്പേര്, ആപ്തവാക്യം ...
ചുരുക്കപ്പേര് | എസ്.ജെ, ജെസ്യൂട്ടുകൾ |
---|---|
ആപ്തവാക്യം | "ദൈവത്തിന്റെ വലിയ മഹത്ത്വത്തിന്" |
രൂപീകരണം | 27 സെപ്റ്റംബർ 1540; 483 വർഷങ്ങൾക്ക് മുമ്പ് (1540-09-27) |
തരം | റോമൻ കാത്തോലിക്കാ ധാർമ്മിക സമൂഹം |
ആസ്ഥാനം | ചർച്ച് ഓഫ് ജേസു (മാതൃസഭ), General Curia (administration) |
Location |
|
അക്ഷരേഖാംശങ്ങൾ | 41°54′4.9″N 12°27′38.2″E |
സുപ്പീരിയർ ജനറൽ | അഡോൾഫോ നിക്കോളാസ് |
പ്രധാന വ്യക്തികൾ | ഇഗ്നേഷ്യസ് ലൊയോള—സ്ഥാപകൻ |
Main organ | ജനറൽ കൂരിയ |
Staff | 19,216[1] |
വെബ്സൈറ്റ് | www.sjweb.info |
അടയ്ക്കുക
വിദ്യാഭ്യാസത്തിന്റേയും ബൗദ്ധിക അന്വേഷണത്തിന്റേയും മേഖലകളിലെ സംഭാവനകളുടെ പേരിൽ ഇവർ പ്രത്യേകം അറിയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിൽ, കത്തോലിക്കാ സഭ സംഘടിപ്പിച്ച നവീകരണസംരംഭമായ രണ്ടാം വത്തിക്കാൻ സൂനഹദോസിലും ഈ സഭാസമൂഹം വലിയ പങ്കു വഹിച്ചു.