കവിത
പദ്യരൂപത്തിനെ കവിത എന്നു പറയുന്നു / From Wikipedia, the free encyclopedia
ഗദ്യവും പദ്യവും എന്നീ രണ്ടു സാഹിത്യരൂപങ്ങളുള്ളതിൽ പദ്യരൂപത്തിനെ കവിത എന്നു പറയുന്നു.കവി ശബ്ദത്തിൽ നിന്ന് വ്യുല്പന്നമായ ഭാവനാമമാണു കവിത. .കവി സൃഷ്ടിയുടെ ഗുണ ധർമം മാത്രമാണ് കവിത.[1] ഗാനരൂപത്തിൽ അവതരിപ്പിക്കാവുന്ന ശബ്ദാലങ്കാരവും വൃത്താലങ്കാരവും അർത്ഥാലങ്കാരവും യോജിച്ചു നില്ക്കുന്ന ആശയാവിഷ്കാരമാണു കവിത അഥവാ കാവ്യം. അർത്ഥവ്യാപ്തമായ വാക്കുകളെ ഗാനരൂപത്തിൽ ഘടിപ്പിച്ചു വായിക്കാനും വായിച്ചവ ഓർമ്മയിൽ നിറുത്താനും പദ്യരൂപങ്ങൾ കൂടുതൽ ഉചിതമാണു എന്നതിലൂടെ വ്യംഗ്യ- ഭാഷയിൽ സാഹിത്യപ്രാധാന്യം കല്പിച്ചിരുന്ന, ആശയാവിഷാരങ്ങൾക്കു സൌന്ദര്യം കല്പിച്ചിരുന്ന ഒരുകാലഘട്ടത്തിൽ ഉദിച്ചുയർന്നതായിരുന്നു കവിത. രുചിക്കുംതോറും ആസ്വാദനം വർദ്ധിപ്പിക്കുന്നു എന്നതാണു കവിതയുടെ മഹത്ത്വം . വാച്യമായ അർത്ഥം ഭാഷാപ്രയോഗത്തിലൂടെ വ്യക്തമാക്കുക എന്നതിലുപരിയായോ പ്രസ്തുത അർത്ഥം വ്യക്തമാക്കുന്ന എന്ന ധർമ്മത്തിനു പകരമായിത്തന്നെ നിലനിന്നുകൊണ്ടോ ഭാഷയുടെ സൗന്ദര്യവും ആവാഹനശേഷിയും പ്രകടമാക്കുന്നതിന് ഊന്നൽ നൽകുന്നവയാണ് കവിതകൾ. ആസർഗാത്മക സൃഷ്ടിയിൽ ഒന്നാണ് കവിത. കവിതയ്ക്ക് ഏറ്റവും നല്ല വിശേഷണം കൊടുത്തത് വോർദ്സ്വോർത്ത്(Wordsworth) ആണ് :
സാഹിത്യം |
---|
മുഖ്യരൂപങ്ങൾ |
സാഹിത്യ ഇനങ്ങൾ |
ഇതിഹാസം · കാവ്യം · നാടകീയത |
മാധ്യമങ്ങൾ |
രീതികൾ |
ചരിത്രവും അനുബന്ധപട്ടികകളും |
സംക്ഷേപം |
ചർച്ച |
വിമർശനം · സിദ്ധാന്തം · പത്രികകൾ |
"Poetry is the spontaneous overflow of powerful emotions".
"അനർഗളമായ വികാരത്തിൻറെ കുത്തൊഴുക്കാണ് കവിത".