കെ. കാമരാജ്
ഒരു കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിലെ 'കിംഗ് മേക്കറാ'യിരുന്നു / From Wikipedia, the free encyclopedia
കെ. കാമരാജ് (1903-1975) ഒരു കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിലെ 'കിംഗ് മേക്കറാ'യിരുന്നു. വ്യക്തിശുദ്ധി, ആദർശശശുദ്ധി, തികഞ്ഞ ദേശീയമതേതരകാഴ്ചപ്പാട്, ആജീവനാന്തം അവിവാഹിതൻ, സ്ഥാനമാനങ്ങളോടുള്ള വിരക്തി, എന്നാൽ വളരെ കുശാഗ്രമായ ബുദ്ധിയും നയതന്ത്രജ്ഞതയും, തെളിഞ്ഞ വികസനകാഴ്ചപ്പാട്, സാധാരണക്കാരോട് ഉള്ള അനുകമ്പ എന്നിവകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ ആണ് ആ ആറടി രണ്ടിഞ്ചുകാരൻ. സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ കാമരാജ് ജവഹർലാൽ നെഹ്റുവിന്റെ അടുത്ത അനുയായി ആയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും കോൺഗ്രസ് പാർട്ടിയുടെ നേതൃസ്ഥാനത്തെത്തിയ ചുരുക്കം പേരിൽ ഒരാളാണ്. ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി എന്നിവരെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. 1976-ലെ ഭാരത രത്നം അവാർഡ് ലഭിച്ചത് കാമരാജിനായിരുന്നു.[1] തമിഴ്നാടിന്റെ സുവർണ്ണകാലമായിരുന്നു കാമരാജ് മുഖ്യമന്ത്രിയായ 9 വർഷക്കാലം. സൗജന്യവിദ്യാഭ്യാസം, സജന്യഉച്ചഭക്ഷണം, തുടങ്ങി അദ്ദേഹത്തിന്റെ ജനപക്ഷത്തുനിന്നുള്ള ഭരണപരിഷ്കാരങ്ങൾഭാരതത്തിനു മൊത്തം മാതൃകയായിരുന്നു. വലിയ അണക്കെട്ടുകൾ, കനാലുകൾ വ്യവസായശാലകൾ എന്നിവയും അദ്ദേഹത്തിന്റെ കാലത്ത് നിർമ്മിക്കപ്പെട്ടു.
കെ.കാമരാജ് | |
---|---|
Member of Parliament (Lok Sabha) for Nagercoil | |
ഓഫീസിൽ 1967–1975 | |
മുൻഗാമി | A. Nesamony |
പിൻഗാമി | Kumari Ananthan |
മണ്ഡലം | Nagercoil |
Member of Tamil Nadu Legislative Assembly for Sattur | |
ഓഫീസിൽ 1957–1967 | |
മുൻഗാമി | S. Ramaswamy Naidu |
പിൻഗാമി | S. Ramaswamy Naidu |
മണ്ഡലം | Sattur |
Member of Tamil Nadu Legislative Assembly for Gudiyatham | |
ഓഫീസിൽ 1954–1957 | |
മുൻഗാമി | Rathnaswamy and A. J. Arunachala Mudaliar |
പിൻഗാമി | V. K. Kothandaraman and T. Manavalan |
മണ്ഡലം | Gudiyatham |
Chief Minister of the Madras State (Tamil Nadu) | |
ഓഫീസിൽ 1954–1963 | |
മുൻഗാമി | സി. രാജഗോപാലാചാരി |
പിൻഗാമി | M. Bhakthavatsalam |
Member of Parliament (Lok Sabha) for Srivilliputhur | |
ഓഫീസിൽ 1952–1954 | |
മുൻഗാമി | None |
പിൻഗാമി | S. S. Natarajan |
മണ്ഡലം | Srivilliputhur |
President of the Indian National Congress (Organisation) | |
ഓഫീസിൽ 1967–1971 | |
മുൻഗാമി | None |
പിൻഗാമി | മൊറാർജി ദേശായി |
President of the Indian National Congress | |
ഓഫീസിൽ 1963–1967 | |
മുൻഗാമി | നീലം സഞ്ജീവ റെഡ്ഡി |
പിൻഗാമി | S. Nijalingappa |
President of the Madras Provincial Congress Committee | |
ഓഫീസിൽ 1946–1952 | |
പിൻഗാമി | P. Subbarayan |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1903-07-15)15 ജൂലൈ 1903 Virudhunagar, Tamil Nadu, India |
മരണം | 2 ഒക്ടോബർ 1975(1975-10-02) (പ്രായം 72) Chennai, Tamil Nadu, India |
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Indian National Congress |
ഒപ്പ് | |
1903 ജൂലൈ 15നു ജനിച്ചു. അച്ഛൻ കുമാരസ്വാമി നാടാർ.12 വയസ്സുള്ളപ്പോൾ സ്കൂൾ വിദ്യാഭ്യാസം നിർത്തുകയും ഒരു കടയിൽ ജോലിക്കാരൻ ആവുകയും ചെയ്തു. 1920ൽ ആണ് ഗാന്ധിജിയെ ആദ്യമായിട്ട് കാണുന്നത്. അപ്പോൾത്തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേരുകയും സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു.
1930 ൽ ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി കാമരാജിന് ആദ്യമായിട്ട് ജയിൽവാസം അനുഭവിക്കേണ്ടി വന്നു. 1941 ൽ ജയിലിൽ ഉള്ളപ്പോൾത്തന്നെ അദ്ദേഹത്തിന്റെ നാട്ടിലെ മുനിസിപ്പൽ കൌൺസിൽ ചെയർമാൻ സ്ഥാനം അദ്ദേഹത്തിന് ലഭിച്ചു. പക്ഷേ അദ്ദേഹം ആ പദവി സ്വീകരിച്ചില്ല. മദ്രാസ് കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡന്റ് ആയിട്ട് 1940 ൽ തെരഞ്ഞെടുക്കപ്പെട്ടു. 1954 വരെ പ്രസിഡന്റ് സ്ഥാനം 1947 മുതൽ, 1969 ൽ കോൺഗ്രസ്സ് വിഭജനം നടക്കുന്നതുവരെ എ. ഐ. സി. സി. (ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മറ്റി) യിൽ അംഗമായി പ്രവർത്തിച്ചു.
1954 മുതൽ 1963 വരെ മദ്രാസ് സംസ്ഥാനത്തിലെ മുഖ്യമന്ത്രി ആയിരുന്നു. സംസ്ഥാനത്തിന്റെ പുരോഗതിക്കു വേണ്ടി ഒരു പാട് കാര്യങ്ങൾ ചെയ്തു. 1963 ൽ രാജി വെച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആയിട്ട് 1963 ഒക്ടോബറിൽ തെരഞ്ഞെടുക്കപ്പെട്ടു.
1975 ഒക്ടോബർ 2ന് അന്തരിച്ചു.