ജില്ലാ പഞ്ചായത്ത്
ജില്ലാ പഞ്ചായത്ത് / From Wikipedia, the free encyclopedia
ഇന്ത്യയിലെ ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ ജില്ലാ തലത്തിലൂള്ള തദ്ദേശസ്വയംഭരണ സ്ഥാപനമാണ് ജില്ലാ പഞ്ചായത്ത് അഥവാ ജില്ലാ പരിഷത്. ത്രിതല സംവധാനത്തിലെ ഏറ്റവും മുകളിലത്തെ കണ്ണിയാണിത്. ജില്ലാ പഞ്ചായത്ത് ജില്ലയിലെ ഗ്രാമീണ പ്രദേശങ്ങളെ (പഞ്ചായത്ത് പ്രദേശങ്ങളെ) മാത്രം പ്രതിനിധീകരിക്കുന്നു, മാത്രമല്ല ഗ്രാമീണ മേഖലകളുടെ ഉന്നമനത്തിനും വികസനത്തിനും വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജില്ലയിലെ നഗരപ്രദേശങ്ങളെ പ്രതിനിധീകരിച്ച് നഗരസഭകളുമുണ്ട് (Municipalities and Corporations).