തഞ്ചാവൂർ
തമിഴ്നാട്ടിലെ ഒരു നഗരം / From Wikipedia, the free encyclopedia
തമിഴ്നാട്ടിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് തഞ്ചാവൂർ (തമിഴ്:தஞ்சாவூர்). ബ്രിട്ടീഷുകാർ തഞ്ചോർ എന്നാണിതിനെ വിളിച്ചിരുന്നത്. ഇന്നത്തെ തഞ്ചാവൂർ ജില്ല “തമിഴ്നാടിന്റെ അന്നപാത്രം“ എന്നും അറിയപ്പെടുന്നു. ചെന്നൈയിൽ നിന്നു 200 കി.മി. തെക്കു ഭാഗത്തായാണ് തഞ്ചാവൂർ സ്ഥിതി ചെയ്യുന്നത്. രാജരാജേശ്വരക്ഷേത്രം അഥവാ ബൃഹദീശ്വരക്ഷേത്രത്തെ ചുറ്റി വളർന്നു വന്ന ഒരു നഗരമാണ് തഞ്ചാവൂർ. അതുകൊണ്ട് ക്ഷേത്രനഗരങ്ങൾക്ക് ഒരു ഉത്തമോദാഹരണമാണ് ഈ പട്ടണം[1].
വസ്തുതകൾ തഞ്ചാവൂർ Tanjore, Country ...
തഞ്ചാവൂർ Tanjore | |
---|---|
city | |
View of the Brihadeeswarar Temple, Maratha palace, paddy field, Rajarajachola Mandapam and Tamil University | |
Country | India |
State | Tamil Nadu |
Region | Chola Nadu |
District | Thanjavur |
• ആകെ | 36.33 ച.കി.മീ.(14.03 ച മൈ) |
ഉയരം | 88 മീ(289 അടി) |
(2011) | |
• ആകെ | 222,619 |
• ജനസാന്ദ്രത | 6,100/ച.കി.മീ.(16,000/ച മൈ) |
• Official | തമിഴ് |
സമയമേഖല | UTC+5:30 (IST) |
PIN | 613 xxx |
Telephone code | 04362 |
വാഹന റെജിസ്ട്രേഷൻ | TN 49,TN68 |
വെബ്സൈറ്റ് | www |
പ്രധാന ആകർഷണങ്ങൾ : ബ്രുഹദീശ്വര ക്ഷേത്രം,വിജയനഗര കോട്ട, സരസ്വതി മഹൽ ഗ്രന്ഥശാല |
അടയ്ക്കുക
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന്റെ പേരും തഞ്ചോർ എന്നു തന്നെ[2]