പാപ്പ
വിക്കിപീഡിയ വിവക്ഷാതാൾ / From Wikipedia, the free encyclopedia
പാപ്പ അല്ലെങ്കിൽ പോപ്പ് എന്നത് റോമിലെ മാർപ്പാപ്പമാരെയും അലക്സാണ്ട്രിയാ പാത്രിയർക്കീസുമാരെയും മറ്റ് ചില ക്രൈസ്തവ മത നേതാക്കന്മാരെയും വിളിച്ചുവരുന്ന പേരാണ്. ക്രിസ്മസ് ആചരണവുമായി ബന്ധപ്പെട്ട സാന്താക്ലോസ് എന്ന കഥാപാത്രവും പാപ്പാ എന്ന് വിളിക്കപ്പെടുന്നു. പിതാവ് എന്നർത്ഥമുള്ള പാപ്പാസ് (ഗ്രീക്ക്: παπάς) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണു പാപ്പാ (ലത്തീൻ: papa [1]) എന്ന ലത്തീൻ എന്ന പദമുണ്ടായത്. അതിൽ നിന്നു ഇംഗ്ലീഷിലെ പോപ്പ് (Pope), മലയാളത്തിലെ മാർപ്പാപ്പ എന്നീ പദങ്ങളുമുണ്ടായി. നാഥൻ എന്നർത്ഥമുള്ള മാർ [2] എന്ന സുറിയാനി പദവും പാപ്പ എന്ന പദവും ചേർന്നാണ് നാഥനായ പിതാവ് അതായത് മാർപ്പാപ്പ എന്നപ്രയോഗമുണ്ടായത്. ഇത് സാധാരണയായി റോമൻ കത്തോലിക്കാ സഭാധ്യക്ഷനെ സുറിയാനി ക്രിസ്ത്യാനികൾ വിളിക്കുന്ന പദപ്രയോഗമാണ്.
ഇതൊരു വിവക്ഷാതാളാണ്: ഒരേ വാക്കിനാൽ വിവക്ഷിക്കാവുന്ന വിവിധ കാര്യങ്ങളെ കുറിച്ചുള്ള താളുകൾ ഇവിടെ കൊടുത്തിരിക്കുന്നു. താങ്കൾ ഏതെങ്കിലും ലേഖനങ്ങളിൽ നിന്നുമുള്ള കണ്ണി മുഖേന ആകസ്മികമായാണ് ഇവിടെയെത്തിയതെങ്കിൽ ആ കണ്ണിയെ, പ്രസ്തുത താളിൽ നിന്നും ഇവിടെ നൽകിയിരിക്കുന്ന അനുയോജ്യമായ ലേഖനത്തിലേക്ക് തിരിച്ചു വിടാവുന്നതാണ്. |
അലക്സാണ്ഡ്രിയയിലെ പതിമൂന്നാമത്തെ ബിഷപ്പായ ഹെരാക്ലസ് പാപ്പ (ക്രി. വ. 231-248) ആണു ക്രൈസ്തവ ലോകത്ത് ആദ്യമായി പാപ്പ സംബോധന ചെയ്യപ്പെട്ട മെത്രാൻ.