പാലക്കാട് ജില്ല
കേരളത്തിലെ ഏറ്റവും വലിയ ജില്ല / From Wikipedia, the free encyclopedia
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ് പാലക്കാട്. ആസ്ഥാനം പാലക്കാട് നഗരം. 2006-ൽ പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചിരുന്നു. എന്നാല് എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഇടുക്കി ജില്ലയോട് ചേർത്തതോടെ 2023ൽ പാലക്കാട് ജില്ലക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
- പാലക്കാട് എന്ന പേരിൽ അറിയപ്പെടുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. ഇവയെക്കുറിച്ച് അറിയാൻ, ദയവായി പാലക്കാട് (വിവക്ഷകൾ) കാണുക.
പാലക്കാട് ജില്ല പൊറനാട് [പ്രാചീനം] | |
---|---|
ജില്ലാ ആസ്ഥാനം | |
പാലക്കാട്ടെ നെൽപാടങ്ങൾ | |
Nickname(s): PALAKKAD | |
കേരളത്തിൽ പാലക്കാട് ജില്ല | |
Coordinates: 10.775°N 76.651°E / 10.775; 76.651 | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ആസ്ഥാനം | പാലക്കാട് |
• ഭരണസമിതി | ജില്ലാ പഞ്ചായത്ത് ജില്ലാ കളക്ട്രേറ്റ് |
• ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് | ശാന്തകുമാരി കെ[1] |
• ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് | ടി നാരായണദാസ് |
• ജില്ലാ കളക്ടർ | ഡി. ബാലമുരളി[2] |
• ആകെ | 4,482 ച.കി.മീ.(1,731 ച മൈ) |
(2011) | |
• ആകെ | 2,809,934 |
• ജനസാന്ദ്രത | 630/ച.കി.മീ.(1,600/ച മൈ) |
ISO കോഡ് | IN-KL-PKD |
സാക്ഷരത | 89.32%[3] |
വെബ്സൈറ്റ് | palakkad |
പാലക്കാട് കോട്ട ,മലമ്പുഴ, സൈലന്റ്വാലി ദേശീയോദ്യാനംകാഞ്ഞിരംപുഴ ഉദ്യാനം |
തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ല, പടിഞ്ഞാറ് മലപ്പുറവും തൃശ്ശൂരും എന്നിവയാണ് സമീപ ജില്ലകൾ. ഭാരതപ്പുഴയാണ് പ്രധാന നദി. ജില്ല മുഴുവൻ ഭാരതപ്പുഴയുടെ നദീതടപ്രദേശമാണ്. മറ്റു നദികൾ - കുന്തി പുഴ, തൂത പുഴ, ഗായത്രി പുഴ, കണ്ണാടി പുഴ, കൽപ്പാത്തി പുഴ സിരുവാണി, ഭവാനി പുഴ.പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. കേരളപ്പിറവിക്കു മുൻപ് ഈ ജില്ല മദിരാശി പ്രസിഡൻസിയുടെ ഭാഗമായിരുന്നു.