പാലി
From Wikipedia, the free encyclopedia
മദ്ധ്യ ഇൻഡോ-ആര്യൻ ഭാഷകൾ അഥവാ പ്രാകൃതങ്ങൾ എന്ന വർഗ്ഗത്തിലെ ഒരു ഭാഷയാണ് പാലി. ബുദ്ധമതത്തിന്റെ പവിത്രഗ്രന്ഥങ്ങളുടെ ലഭ്യമായതിൽ ഏറ്റവും പഴയ സംഹിതയായ ത്രിപിഠകങ്ങളുടെ ഭാഷ,[1] ഥേരവാദ-ബുദ്ധമതത്തിന്റെ അനുഷ്ഠാനഭാഷ[2] എന്നീ നിലകളിൽ അത് പ്രധാനമാണ്. മലയാളത്തിനു പാലി ഭാഷയുമായി അവഗണിക്കാനാവാത്ത ബന്ധമുണ്ട്. പാലിയിൽ നിന്ന് കടംകൊണ്ട അനേകം വാക്കുകൾ പിന്നീടുണ്ടായ സംസ്കൃതത്തിന്റെ പ്രഭാവത്തേയും അതിജീവിച്ച് മലയാളത്തിൽ നിലനിൽക്കുന്നു.[3]
- ഈ പേരിലുള്ള വൃക്ഷത്തെക്കുറിച്ചറിയാൻ, ദയവായി പാലി (മരം) കാണുക.