ഫ്ലോറിഡ
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം / From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളുടെ തെക്ക്-കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് ഫ്ലോറിഡ. (സ്പാനിഷ് ഭാഷയിൽ “പുഷ്പങ്ങളുടെ") ഈ സംസ്ഥാനത്തിൻറെ പടിഞ്ഞാറ് മെക്സിക്കൻ ഉൾക്കടൽ അതിരായി വരുന്നു. വടക്ക് അലബാമ, ജോർജിയ എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. അറ്റ്ലാൻറിക് സമുദ്രം സംസ്ഥാനത്തിൻറെ കിഴക്കൻ അതിരും തെക്കു വശത്തായി ഫ്ലോറിഡ കടലിടുക്കും ക്യൂബയും അതിരുകളാണ്. സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയാണ് ജാക്ക്സൺവില്ലെ. അതോടൊപ്പം പ്രാദേശിക വലിപ്പത്തിൽ ഐക്യനാടുകളിലാകമാനമായി ഏറ്റവും വലിയ നഗരവുമാണിത്. മെക്സിക്കോ ഉൾക്കടൽ, അറ്റ്ലാന്റിക് സമുദ്രം, ഫ്ലോറിഡ കടലിടുക്ക് എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്ന ഈ ഉപദ്വീപിൽ, അമേരിക്കൻ ഐക്യനാടുകളിലാകമാനമായി ഏകദേശം 1,350 മൈൽ (2,170 കിലോമീറ്റർ) നീളത്തിൽ ഏറ്റവും നീളമേറിയ കടൽത്തീരം കാണപ്പെടുന്നു. മെക്സിക്കോ ഉൾക്കടലും അറ്റ്ലാന്റിക് സമുദ്രവും അതിരുകളായി വരുന്ന ഐക്യനാടുകളിലെ ഏക സംസ്ഥാനവും ഇതാണ്. സംസ്ഥാനത്തിൻറെ ഭൂരിഭാഗവും സമുദ്രനിരപ്പിന് സമാന്തരമോ അതിനടുത്തോ തന്നെയാണെങ്കിലും അവ എക്കൽ മണ്ണ് നിറഞ്ഞതാണ്. അമേരിക്കൻ ചീങ്കണ്ണി, അമേരിക്കൻ മുതല, ഫ്ലോറിഡ പുള്ളിപ്പുലി, കടൽപ്പശു എന്നിവയെ സംസ്ഥാനത്തിൻറെ തെക്കൻഭാഗത്തുള്ള എവർഗ്ലേഡ്സ് ദേശീയോദ്യാനത്തിൽ കാണുവാൻ സാധിക്കുന്നു. 27-ആം സംസ്ഥാനമായാണ് ഫ്ലോറിഡ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഭാഗമായത്. സംസ്ഥാനത്തിന്റെ ഭൂരിഭാഗവും ഒരു ഉപദ്വീപാണ്. ഇതിന്റെ പടിഞ്ഞാറ് മെക്സിക്കോ ഉൾക്കടലും കിഴക്ക് അറ്റ്ലാന്റിക് സമുദ്രവുമാണ്.
State of Florida | |||||
| |||||
വിളിപ്പേരുകൾ: The Sunshine State | |||||
ആപ്തവാക്യം: In God We Trust | |||||
ദേശീയഗാനം: Old Folks at Home (State Song), Florida (Where the Sawgrass Meets the Sky) (State Anthem) | |||||
ഔദ്യോഗികഭാഷകൾ | English[1] | ||||
സംസാരഭാഷകൾ | Predominantly English; Spanish is spoken by a sizable minority[2] | ||||
നാട്ടുകാരുടെ വിളിപ്പേര് | Floridian, Floridan | ||||
തലസ്ഥാനം | Tallahassee | ||||
ഏറ്റവും വലിയ നഗരം | Jacksonville | ||||
ഏറ്റവും വലിയ മെട്രോ പ്രദേശം | Miami metro area | ||||
വിസ്തീർണ്ണം | യു.എസിൽ 22nd സ്ഥാനം | ||||
- മൊത്തം | 65,755[3] ച. മൈൽ (170,304[3] ച.കി.മീ.) | ||||
- വീതി | 361 മൈൽ (582 കി.മീ.) | ||||
- നീളം | 447 മൈൽ (721 കി.മീ.) | ||||
- % വെള്ളം | 17.9 | ||||
- അക്ഷാംശം | 24° 27' N to 31° 00' N | ||||
- രേഖാംശം | 80° 02' W to 87° 38' W | ||||
ജനസംഖ്യ | യു.എസിൽ 3rd സ്ഥാനം | ||||
- മൊത്തം | 20,612,439 (2016 est.)[4] | ||||
- സാന്ദ്രത | 384.3/ച. മൈൽ (121.0/ച.കി.മീ.) യു.എസിൽ 8th സ്ഥാനം | ||||
- ശരാശരി കുടുംബവരുമാനം | $48,825[5] (41st) | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Britton Hill[6][7] 345 അടി (105 മീ.) | ||||
- ശരാശരി | 100 അടി (30 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Atlantic Ocean[6] സമുദ്രനിരപ്പ് | ||||
രൂപീകരണം | March 3, 1845 (27th) | ||||
ഗവർണ്ണർ | Rick Scott (R) | ||||
ലെഫ്റ്റനന്റ് ഗവർണർ | Carlos López-Cantera (R) | ||||
നിയമനിർമ്മാണസഭ | Florida Legislature | ||||
- ഉപരിസഭ | Senate | ||||
- അധോസഭ | House of Representatives | ||||
യു.എസ്. സെനറ്റർമാർ | Bill Nelson (D) Marco Rubio (R) | ||||
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | 16 Republicans, 11 Democrats (പട്ടിക) | ||||
സമയമേഖലകൾ | |||||
- Peninsula and "Big Bend" region | EST: UTC −5/−4 | ||||
- Panhandle west of the Apalachicola River | CST: UTC −6/−5 | ||||
ചുരുക്കെഴുത്തുകൾ | FL Fla. US-FL | ||||
വെബ്സൈറ്റ് | myflorida | ||||
1513-ൽ സ്പാനിഷ് പര്യവേക്ഷകനായ ജുവാൻ പോൺസേ ഡി ലേയോൺ പാസ്കുവ ഫ്ലോറിഡ എന്നറിയപ്പെടുന്ന ഈസ്റ്റർ കാലത്ത് ഇവിടെ ആദ്യമായി യൂറോപ്യൻ സമ്പർക്കം നടത്തുകയും ഇറങ്ങിയ പ്രദേശത്തിന് ലാ ഫ്ലോറിഡ എന്നു പേരു നൽകുകയും ചെയ്തു. 1845-ൽ സംസ്ഥാന പദവി ലഭിക്കുന്നതിനു മുമ്പ് ഫ്ലോറിഡയിൽ ആധിപത്യമുറപ്പിക്കുക എന്നത് യൂറോപ്യൻ കോളനി ഭരണകൂടത്തിന് ഒരു വെല്ലുവിളി തന്നെയായിരുന്നു. തദ്ദേശീയ അമേരിക്കൻ ഇന്ത്യക്കാർക്കെതിരായ സെമിനോൾ യുദ്ധങ്ങളുടെ പ്രധാന സ്ഥാനവും അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനുശേഷം വംശീയ വേർതിരിവ് പ്രകടമായിരുന്ന പ്രദേശവുമായിരുന്നു ഇത്.
ഇന്ന്, ഫ്ലോറിഡ ഒരു വലിയ ക്യൂബൻ പ്രവാസി സമൂഹത്തിൻറെ സാന്നദ്ധ്യത്താലും ഉയർന്ന ജനസംഖ്യാ വളർച്ചയും പരിസ്ഥിതി പ്രശ്നങ്ങൾ വർദ്ധിച്ചുതും കാരണമായും ശ്രദ്ധേയമായിരിക്കുന്നു.
സംസ്ഥാനത്തിൽ ചില വൻ നഗരങ്ങളും അതിലധികം വ്യാവസായിക നഗരങ്ങളും അനേക ചെറു പട്ടണങ്ങളുമുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2008-ൽ 18,328,340 ആണ് ഇവിടുത്തെ ജനസംഖ്യ. ഇത് ഫ്ലോറിഡയെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നാലാമത്തെ സംസ്ഥാനമാകുന്നു. മറ്റ് സ്ംസ്റ്റാനങ്ങളേ അപേക്ഷിച്ച് സ്പാനിഷ് ഭാഷ സംസാരിക്കുന്നവരുടെ ജനസംഖ്യ ഇവിടെ കൂടുതലാണ്. ടലഹാസിയാണ് തലസ്ഥാനം. മയാമി ഏറ്റവും വലിയ മെട്രോ പ്രദേശമാണ്.
ഫ്ലോറിഡയുടെ സമ്പദ്വ്യവസ്ഥ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വികസിച്ച വിനോദസഞ്ചാരം, കൃഷി, ഗതാഗതം എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. അമ്യൂസ്മെന്റ് പാർക്കുകൾ, ഓറഞ്ച് വിളകൾ, കെന്നഡി സ്പേസ് സെന്റർ, ജോലിയിൽനിന്നു വിരമിച്ചവർക്കുള്ള ഒരു പ്രധാന കേന്ദ്രം എന്നിവയാൽ ഫ്ലോറിഡ പ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും വലിയ റിസോർട്ടുകളിലൊന്നായ വാൾട്ട് ഡിസ്നി വേൾഡ് റിസോർട്ട് ഫ്ലോറിഡയിലെ ലേക്ക് ബ്യൂണയ വിസ്റ്റയിലാണ് സ്ഥിതി ചെയ്യുന്നത്. യൂണിവേഴ്സൽ ഓർലാന്റോ റിസോർട്ട്, സീ വേൾഡ്, ബുഷ് ഗാഡൻസ് എന്നീ തീം പാർക്കുകളും ഇവിടെയുണ്ട്.
ഫ്ലോറിഡ സംസ്കാരം, തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ, യൂറോപ്പ്യൻ അമേരിക്കൻ, ഹിസ്പാനിക്, ലാറ്റിൻ, ആഫ്രിൻ-അമേരിക്കൻ എന്നിങ്ങനെ വിവിധ സ്വാധീനശക്തികളുടെയും തദ്ദേശീയ പാരമ്പര്യങ്ങളുടെയും സമ്മിശ്രമാണ്. ഇത് ഫ്ലോറിഡ പ്രദേശത്തെ വാസ്തുവിദ്യയിലും ഭക്ഷണത്തിലും മറ്റും കാണാൻ സാധിക്കുന്നു. മാർജോരി കിന്നൻ റൗളിംഗ്, ഏണസ്റ്റ് ഹെമിങ്വേ, ടെന്നസി വില്യംസ് തുടങ്ങിയ പ്രശസ്ത എഴുത്തുകാരെ ഫ്ലോറിഡ ആകർഷിച്ചിരുന്നു. അന്താരാഷ്ട്രതലത്തിൽ ഗോൾഫ്, ടെന്നീസ്, ഓട്ടോ റേസിംഗ്, വാട്ടർ സ്പോർട്സിനു എന്നിവയുടെ പേരിലും ഫ്ലോറിഡ അറിയപ്പെടുന്നു.