ബാക്റ്റീരിയ
From Wikipedia, the free encyclopedia
പ്രോകാരിയോട്ടിക്ക് ഗണത്തിൽ പെടുന്ന ഏകകോശ ജീവികളാണ് ബാക്റ്റീരിയകൾ(/bækˈtɪəriə/ ⓘ. ഗ്രീക്ക് ഭാഷയിലെ ബാക്റ്റീരിയോൺ (βακτήριον) എന്ന പദത്തിൽ നിന്നാണ് ബാക്റ്റീരിയ എന്ന പേര് ഉത്ഭവിച്ചത്. മർമ്മസ്തരം കൊണ്ടു വേർതിരിക്കപ്പെട്ട വ്യക്തമായ കോശമർമ്മമില്ലാത്ത ജീവികളാണിവ. ഏതാനും മൈക്രോമീറ്ററുകൾ മാത്രം നീളമുള്ള ഇവ ഉരുണ്ടതോ (കോക്കസ്) നീണ്ടതോ (ബാസില്ലസ്) പിരിഞ്ഞതോ (സ്പൈറൽ) ആയ വ്യത്യസ്ത ആകൃതിയിൽ കാണപ്പെടുന്നു. ചില ബാക്റ്റീരിയകൾ ക്ഷയം പോലെയുള്ള മാരക രോഗങ്ങൾക്ക് ഹേതുവാകുന്നുണ്ടെങ്കിലും മറ്റു ചിലവ ഉപകാരപ്രദമായവയാണ് (പാൽ പുളിപ്പിച്ച് തൈരാക്കുന്നത് ലാക്റ്റോബാസിലസുകൾ എന്ന ഇനം ബാക്റ്റീരിയങ്ങളാണ് [2]).
ബാക്റ്റീരിയ Temporal range: Archean or earlier - സമീപസ്ഥം | |
---|---|
Escherichia coli image is 8 micrometres wide. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Bacteria |
Phyla[1] | |
Actinobacteria (high-G+C)
Aquificae
Acidobacteria |
ബാക്റ്റീരിയയെ കുറിച്ചുള്ള പഠനത്തെ ബാക്റ്റീരിയോളജിയെന്നും പഠനശാഖയെ മൈക്രോബയോളജിയെന്നും അറിയപ്പടുന്നു.
ഒരു ഗ്രാം മണ്ണിൽ 40 മില്ല്യണും ഒരു മില്ലീലിറ്റർ ശുദ്ധജലത്തിൽ ഒരു മില്ല്യൺ ബാക്റ്റീരിയകളും കാണപ്പെടുന്നു. അതായത്, ഭൂമിയിൽ ഏകദേശം 5×1030 ബാക്റ്റീരിയകളുണ്ട്[3].