മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.
ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് / From Wikipedia, the free encyclopedia
ഇംഗ്ലണ്ടിലെ ഒരു പ്രമുഖ ഫുട്ബോൾ ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പലതവണ ഇംഗ്ലീഷ് എഫ്.എ. കപ്പ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്നിവ നേടിയിട്ടുള്ള ഈ ടീം യുറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. 1878-ൽ ന്യൂട്ടൺ ഹെത്ത് (Newton Heath L&YR F.C.) എന്ന പേരിലാണ് ഈ ക്ലബ്ബ് സ്ഥാപിതമായത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് | |||||||||||||||||||||||||||||||||
പൂർണ്ണനാമം | മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ് | ||||||||||||||||||||||||||||||||
വിളിപ്പേരുകൾ | ചുവന്ന ചെകുത്താന്മാർ, മാൻ യുണൈറ്റഡ്, യുണൈറ്റഡ് . | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
സ്ഥാപിതം | 1878, ന്യൂട്ടൻ ഹീത്ത് L&YR എഫ്.സി. എന്ന പേരിൽ | ||||||||||||||||||||||||||||||||
കളിക്കളം | ഓൾഡ് ട്രാഫോർഡ് | ||||||||||||||||||||||||||||||||
കാണികൾ | 76,212 | ||||||||||||||||||||||||||||||||
ചെയർമാൻ | ജോയൽ ഗ്ലേസർ എവ്രാം ഗ്ലേസർ | ||||||||||||||||||||||||||||||||
മാനേജർ | ഫലകം:എറിക്ക് ടെൻ ഹാഗ് | ||||||||||||||||||||||||||||||||
ലീഗ് | പ്രീമിയർ ലീഗ് | ||||||||||||||||||||||||||||||||
2020-21 | രണ്ടാം സ്ഥാനം | ||||||||||||||||||||||||||||||||
|
ഇംഗ്ലണ്ടിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ട്രാഫോർഡിലുള്ള ഓൾഡ് ട്രാഫോർഡ് കളിക്കളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ക്ലബ്ബ് ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോൾ ക്ലബായി കണക്കാക്കപ്പെടുന്നു. യുണൈറ്റഡിന് ലോകത്താകമാനമായി 34 കോടിയിലേറെ[അവലംബം ആവശ്യമാണ്] ആരാധകരുണ്ട്[1][2]. മാത്രമല്ല 1964-65 മുതൽ ആറു സീസണിലൊഴികെ ഇംഗ്ലീഷ് ഫുട്ബോളിൽ യുണൈറ്റഡിന്റെ കളികാണാനെത്തുന്നവരുടെ ശരാശരി എണ്ണം മറ്റു ടീമുകളെ അപേക്ഷിച്ച് ഏറ്റവും അധികമാണ്[3]. 1986-87 സീസൺ മുതലുൾല ഇരുപതു വർഷക്കാലം 18 പ്രധാന ടൂർണമെന്റുകൾ വിജയിച്ചിട്ടുണ്ട്.[4]. ഇത് മറ്റേതൊരു പ്രീമിയർ ലീഗ് ക്ലബിനേക്കാളും അധികമാണ്.മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിലും അതിന്റെ മുൻഗാമിയുമായ ഫുട്ബോൾ ലീഗും ഇരുപതു വട്ടം നേടിയിട്ടുണ്ട്.
1968-ൽ എസ്.എൽ. ബെൻഫിക്കയെ 4-1 നു പരാജയപ്പെടുത്തി യുറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ആദ്യ ഇംഗ്ലീഷ് ടീമെന്ന ഖ്യാതി നേടി. പിന്നീട് 1999-ൽ രണ്ടാമതും ചാമ്പ്യൻസ് ലീഗ് നേടി. ഇംഗ്ലീഷ് എഫ്.എ. കപ്പ് ഏറ്റവും കൂടുതൽ നേടിയതിനെ റെക്കോർഡും മാഞ്ചസ്റ്റർ യുണൈറ്റഡിനു തന്നെയാണ്; പതിനൊന്നു തവണ[5].
ചുവന്ന ചെകുത്താന്മാരുടെ ഫുട്ബോൾ ആധിപത്യം തെളിയിച്ചുകൊണ്ട് 21 ഡിസംബർ 2008ന് മാഞ്ചെസ്റ്റർ യുണൈറ്റഡ് ഫിഫ ക്ലബ്ബ് ലോക കപ്പ് നേടി. ഇക്വഡോറിയൻ ക്ലബ്ബായ എൽ.ഡി.യൂ ക്വീറ്റോയിനെ തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ ഈ നേട്ടം കരസ്ഥമാക്കിയത്. ക്ലബ്ബ് ലോക കപ്പ് ജയിക്കുന്ന ആദ്യ ബ്രിട്ടീഷ് ക്ലബ്ബാണ് മാഞ്ചസ്റ്റർ.
ക്ലബ്ബിൽ വളർന്നു വന്ന പല കളിക്കാരും ലോകപ്രശസ്തി നേടിയവരാണ്. ഇതിഹാസ താരങ്ങളായ സർ ബോബി ചാൾട്ടൻ , അയർലണ്ട് താരം ജോർജ് ബെസ്റ്റ്, ഫ്രെഞ്ച് സ്ട്രൈക്കർ എറിക് കാന്റൊണാ എന്നിവർക്ക് ഇന്നുള്ള പ്രശസ്തി നേടികൊടുത്തത് ഓൾഡ് ട്രാഫൊർഡിലെ സമയം തന്നെ. ക്ലബ്ബിന്റെ യൂത്ത് അകാദമിയിലൂടെ വളർന്നു വന്ന വെറ്ററൻ താരങളയ റയാൻ ഗിഗ്ഗ്സ്, പോൾ സ്കോൾസ് തുടങ്ങിയവർക്ക് പുറമെ ആധുനിക ഫുട്ബോളിന്റെ വിളിപ്പേരായി മാറിയ ഡേവിഡ് ബെക്കാം,വെയ്ൻ റൂണി, 2008ലും 2013ലും ഫിഫ പ്ലെയർ ആയി തിരഞെടുക്കപ്പെട്ട പോർചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിവരൊക്കെ തന്നെ മഞ്ചസ്റ്ററിൽ നിന്നും പേര് നേടിയവരാണ്.
1958ൽ മൂണിച് വിമാന ദുരന്തത്തിൽ 8 കളിക്കാർ മരണപെടുകയുണ്ടായി. 1968ൽ മാറ്റ് ബാബ്സിയുടെ കീഴിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് യൂറോപ്പ്യൻ കപ്പ് നേടുന്ന ആദ്യത്തെ ഇംഗ്ലീഷ് ടീം. നവംബർ 1986 മുതൽ മെയ് 2013 വരെ അലക്സ് ഫെർഗുസൺ 28 പ്രധാന ടൂർണമെന്റുകൾ അടക്കം 38 കിരീടങ്ങൾ നേടിയിട്ടുണ്ട്. 26 വർഷങ്ങൾക് ശേഷം അദ്ദേഹം തന്റെ വിടവാങ്ങൽ പ്രഖ്യാപിച്ചപ്പോൾ മെയ് 9 2013ന് ഡേവിഡ് മോയെസിനെ തന്റെ പിൻഗാമി ആയി അവരോധിച്ചു.