മുഹമ്മദ് അഫ്സൽ ഖാൻ
From Wikipedia, the free encyclopedia
അഫ്ഗാനിസ്താൻ അമീറത്തിന്റെ മൂന്നാമത്തെ അമീർ ആയിരുന്നു മുഹമ്മദ് അഫ്സൽ ഖാൻ (ജീവിതകാലം: 1811 - 1867 ഒക്ടോബർ 7). 1865 മുതൽ 1867 വരെയുള്ള ചുരുങ്ങിയ കാലം മാത്രം സാമ്രാജ്യം ഭരിച്ച ഇദ്ദേഹം അമീറത്തിന്റെ സ്ഥാപകനായ ദോസ്ത് മുഹമ്മദ് ഖാന്റെ മൂത്ത പുത്രനായിരുന്നു. രണ്ടാം ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിനു ശേഷം അഫ്ഗാനിസ്താനിൽ അധികാരത്തിലെത്തിയ ശക്തനായ ഭരണാധികാരി, അബ്ദ് അൽ റഹ്മാൻ ഖാൻ ഇദ്ദേഹത്തിന്റെ പുത്രനാണ്.
വസ്തുതകൾ മുഹമ്മദ് അഫ്സൽ ഖാൻ, ഭരണകാലം ...
മുഹമ്മദ് അഫ്സൽ ഖാൻ | |
---|---|
അഫ്ഗാനിസ്താനിലെ അമീർ | |
ഭരണകാലം | അഫ്ഗാനിസ്താൻ അമീറത്ത്: 1865 - 1867 |
പൂർണ്ണനാമം | മുഹമ്മദ് അഫ്സൽ ഖാൻ |
മുൻഗാമി | ഷേർ അലി ഖാൻ |
പിൻഗാമി | മുഹമ്മദ് അസം ഖാൻ |
രാജവംശം | ബാരക്സായ് രാജവംശം |
പിതാവ് | ദോസ്ത് മുഹമ്മദ് ഖാൻ |
അടയ്ക്കുക
പുത്രൻ അബ്ദ് അൽ റഹ്മാൻ ഖാന്റെ നേതൃത്വത്തിൽ, ഷേർ അലി ഖാനെ സ്ഥാനഭ്രഷ്ടനാക്കിയാണ് മുഹമ്മദ് അഫ്സൽ ഖാൻ, അമീർ പദവിയിലെത്തിയത്. 1867-ൽ അഫ്സൽ ഖാൻ മരണമടഞ്ഞതിനു ശേഷം മുഹമ്മദ് അസം ഖാൻ എന്ന സഹോദരൻ അമീർ ആയി ഭരണത്തിലിരുന്നെങ്കിലും 1869-ൽ ബ്രിട്ടീഷുകാരുടെ സഹായത്തോടെ ഷേർ അലി ഖാൻ, അസം ഖാനെ പരാജയപ്പെടുത്തി അമീർ സ്ഥാനം തിരിച്ചുപിടിച്ചു.