യൂറി ഗഗാറിൻ
ഒരു സോവിയറ്റ് ബഹിരാകാശസഞ്ചാരി / From Wikipedia, the free encyclopedia
ഒരു സോവിയറ്റ് ബഹിരാകാശസഞ്ചാരിയാണ് യൂറി അലക്സെയ്വിച് ഗഗാറിൻ(Russian: Ю́рий Алексе́евич Гага́рин[1], Jurij Aleksejevič Gagarin)1934 മാർച്ച് 9ന് ക്ലുഷിനോ ഗ്രാമത്തിൽ ജനിച്ചു. ഇന്നത്തെ റഷ്യയിലെ സ്മൊളൻസ്ക് ഒബ്ലാസ്റ്റിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 1961 ഏപ്രിൽ 12ന് ഇദ്ദേഹം ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യനായി. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനും ഇദ്ദേഹമാണ്. ഇദ്ദേഹം പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്നു. വോസ്റ്റോക് 3കെഎ-2 എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു ആ യാത്ര. ബഹിരാകാശസഞ്ചാര മേഖലയിലെ പ്രഥമദർശകൻ എന്ന നിലയിൽ ഇദ്ദേഹത്തിന് പല രാജ്യങ്ങളിൽനിന്നായി പല പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1968 മാർച്ച് 27ന് ഒരു പരിശീലനപ്പറക്കലിനിടെ മോസ്കോയ്ക്കടുത്തുവച്ച് മിഗ് 15 വിമാനം തകർന്നുണ്ടായ അപകടത്തേത്തുടർന്ന്[2] അന്തരിച്ചു.
വസ്തുതകൾ യൂറി ഗഗാറിൻ Юрий Гагарин, ദേശീയത ...
യൂറി ഗഗാറിൻ Юрий Гагарин | |
---|---|
സോവ്യറ്റ് കോസ്മോനോട്ട് ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യൻ | |
ദേശീയത | റഷ്യൻ |
സ്ഥിതി | മരിച്ചു |
ജനനം | uri gagarin |
മറ്റു തൊഴിൽ | പൈലറ്റ് |
റാങ്ക് | പോൾക്കോവ്നിക്ക്, സോവ്യറ്റ് വ്യോമസേന |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | 1 മണിക്കൂർ, 48 മിനിറ്റുകൾ |
തിരഞ്ഞെടുക്കപ്പെട്ടത് | എയർ ഫോഴ്സ് ഗ്രൂപ്പ് 1 |
ദൗത്യങ്ങൾ | വോസ്റ്റോക്ക് 1 |
ദൗത്യമുദ്ര | പ്രമാണം:Vostok1patch.png |
അവാർഡുകൾ |
അടയ്ക്കുക