വിക്കിപീഡിയ:ചെക്ക് യൂസർ
From Wikipedia, the free encyclopedia
വിക്കിപീഡിയയിൽ ഒരു മീഡിയവിക്കി എക്സ്റ്റൻഷൻ ഉപയോഗിച്ച് മറ്റുപയോക്താക്കളുടെ ഐപി വിലാസം, മറ്റ് സർവർ വിവരങ്ങൾ എന്നിവ പരിശോധിക്കുന്ന വളരെ ചുരുക്കം വിശ്വസ്തരായ ഉപയോക്താക്കളാണ് ചെക്ക്യൂസർ. വിക്കിപീഡിയയിലെ നശീകരണ പ്രവർത്തനം, വിക്കിപീഡിയയെ തകർക്കൽ, ദുർവിനിയോഗം ചെയ്യൽ എന്നിവ തടയാൻ വേണ്ടി മാത്രമാണ് ഈ ഉപകരണമുപയോഗിക്കുന്നത്. ചെക്ക്യൂസർ അന്വേഷണത്തിന്റെ വിവരങ്ങൾ ഒരു ലോഗിൽ ശേഖരിച്ചു വയ്ക്കുന്നതാണ്, എന്നാൽ ഈ വിവരങ്ങൾ ശരിയായരീതിയിൽ വിശകലനം ചെയ്യുന്നതിന് മികച്ച സാങ്കേതിക പരിജ്ഞാനവും അനുഭവസമ്പത്തുമാവശ്യമാണ്. വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വകാര്യത നയമനുസരിച്ചുള്ള വിവരങ്ങൾ മാത്രമായിരിക്കണം ചെക്ക്യൂസർ പ്രസിദ്ധപ്പെടുത്തേണ്ടത്, അതിനാൽ ഒട്ടുമിക്ക ചെക്ക്യൂസർ കണ്ടെത്തലുകളുമൊരു പൊതുവായ നിഗമനത്തിലായിരിക്കും(അതായത് ഉപയോക്താവ് A ആണ്, അല്ല, ചിലപ്പോൾ Bയോ Cയോ ഒരേപൊലെയാണ്) തീർപ്പ് കൽപ്പിക്കുന്നത്. ചെക്ക് യൂസർ വിവരങ്ങൾ പരിമിതമായ ഉപയോഗം മാത്രമുള്ളവയാണ്, ചെക്ക് യൂസർ രണ്ടക്കൗണ്ടുകൾ തമ്മിൽ ബന്ധമില്ല എന്ന് പറഞ്ഞതുകൊണ്ടുമാത്രം അവ അപരമൂർത്തികളല്ലെന്ന് ഉറപ്പാവുന്നില്ല.
- ചെക്ക്യൂസറിന്റെ ഇടപെടൽ ആവശ്യമെന്ന് കരുതുന്നുവെങ്കിൽ, ദയവായി വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം കാണുക.
- അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടയുണ്ടാകാവുന്ന ഏതെങ്കിലും കാര്യത്തിന് ചെക്ക്യൂസറെ ബന്ധപ്പെടണം എന്നുണ്ടങ്കിൽ ഇവിടെ നോക്കുക.
വിക്കിപീഡിയയുടെ കർശനമായ ഒരു നയമാണ് ഈ താളിൽ എഴുതിയിരിക്കുന്നത്. ചെക്ക്യൂസറെപ്പറ്റി വിക്കിമീഡിയ ഫൗണ്ടേഷൻ ഔദ്യോഗികമായി അംഗീകരിച്ച നയം (മെറ്റായിൽ) ലഭ്യമാണ്. ഈ നയത്തിനെ കവച്ചുവയ്ക്കുന്ന യാതൊന്നും മെറ്റാവിക്കിയുടെ അംഗീകാരമില്ലാതെ ഇവിടെ പാടില്ല. |
മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള നയപ്രകാരം ചെക്ക് യൂസർ അധികാരം ലഭിക്കുന്നത് പരമാവധി[1] മൂന്ന് ഉപയോക്താക്കൾക്ക് മാത്രമാണ്. ഇവർക്ക് ഔചിത്യബോധമുപയോഗിച്ച് ചെക്ക് യൂസർ അന്വേഷണങ്ങൾ നടത്തുകയും മറ്റുള്ള ചെക്ക് യൂസർമാരുടെ നടപടികൾ നിരീക്ഷിക്കുകയുമാവാം. വിക്കി സമൂഹം വോട്ടെടുപ്പിലൂടെയാണ് ചെക്ക് യൂസർ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസർമാർ കാര്യനിർവാഹകരായി തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം എന്ന് നിർബന്ധമുണ്ട്. ഇവർ 18 വയസ്സിൽ കൂടുതൽ പ്രായമുള്ളവരായിരിക്കണം. വ്യക്തിവിവരങ്ങൾ ഫൗണ്ടേഷൻ അംഗീകരിച്ചിരിക്കണം. (ഒരിക്കൽ ഈ വിവരങ്ങൾ ഉറപ്പുവരുത്തിക്കഴിഞ്ഞാൽ നശിപ്പിച്ചുകളയുകയാണ് ചെയ്യുന്നത്)