ശബരിമല
പത്തനംതിട്ട ജില്ലയിലെ ഒരു മല / From Wikipedia, the free encyclopedia
കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പെരിനാട് വില്ലേജിൽ സ്ഥിതിചെയ്യുന്ന ഒരു മലയാണ് ശബരിമല. ഇവിടെയാണ് പ്രസിദ്ധ ഹൈന്ദവ തീർത്ഥാടനകേന്ദ്രമായ ശ്രീ അയ്യപ്പക്ഷേത്രം നില കൊള്ളുന്നത്. [1] പത്തനംതിട്ട നഗരത്തിൽ നിന്ന് 72 കിലോമീറ്ററും[2] റാന്നിയിൽനിന്ന് 60 കിലോമീറ്ററും അകലെയാണ് ശബരിമല സ്ഥിതിചെയ്യുന്നത്. റാന്നിയിൽ നിന്ന് പമ്പവരെയാണ് റോഡ് ഉള്ളത്. ഇത് പെരിയാർ കടുവാ സങ്കേതത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായാണ് നില കൊള്ളുന്നത്.[3] സമുദ്രനിരപ്പിൽ നിന്നും ഏകദേശം 468 മീറ്റർ ഉയരത്തിലായാണ് ശബരിമല.[4] പമ്പയിൽ നിന്നും ശബരിമലയിലേക്കുള്ള പാതയാണ് സ്വാമി അയ്യപ്പൻ റോഡ്. കേരളത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ നദിയായ പമ്പാനദിയുടെ ഉദ്ഭവസ്ഥാനം എന്ന നിലയിലും അതിപ്രസിദ്ധമാണ് ഇവിടം.
ഈ ലേഖനം ശബരിമല എന്ന സ്ഥലത്തെക്കുറിച്ചാണ്. ശബരിമലയിലെ ധർമ്മശാസ്താക്ഷേത്രത്തെക്കുറിച്ച് അറിയാൻ ശബരിമല ധർമ്മശാസ്താക്ഷേത്രം എന്ന താൾ കാണുക.
വസ്തുതകൾ ശബരിമല, രാജ്യം ...
ശബരിമല | |
---|---|
മല | |
Coordinates: 9.4375°N 77.0805°E / 9.4375; 77.0805 | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട ജില്ല |
ഉയരം | 468 മീ(1,535 അടി) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
ടെലിഫോൺ കോഡ് | 0473 |
വാഹന റെജിസ്ട്രേഷൻ | കെ.എൽ.62 |
വെബ്സൈറ്റ് | www |
അടയ്ക്കുക