ഷാജഹാൻ
മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തി / From Wikipedia, the free encyclopedia
1628 മുതൽ 1658 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു ഷാജഹാൻ (പൂർണ്ണനാമം:ഷാബുദ്ദീൻ മൊഹമ്മദ് ഷാജഹാൻ) (Urdu: شاه جهان), (ജീവിതകാലം:1592 ജനുവരി 5 – 1666 ജനുവരി 22). ലോകത്തിന്റെ രാജാവ് എന്നാണ് ഷാജഹാൻ എന്ന പേർഷ്യൻ പേരിന്റെ അർത്ഥം. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ എന്നിവർക്കു ശേഷം അഞ്ചാമത്തെ മുഗൾ ചക്രവർത്തിയായിരുന്നു ഷാജഹാൻ.
ഷാജഹാൻ | |
---|---|
അഞ്ചാമത്തെ മുഗൾ ചക്രവർത്തി | |
ഭരണകാലം | 1628 - 1658 |
പൂർണ്ണനാമം | ഷാബുദ്ദീൻ മൊഹമ്മദ് ഷാജഹാൻ |
അടക്കം ചെയ്തത് | താജ് മഹൽ |
മുൻഗാമി | ജഹാംഗീർ |
പിൻഗാമി | ഔറംഗസേബ് |
ഭാര്യമാർ |
|
അനന്തരവകാശികൾ | ജഹനാര ബീഗം, ദാര ഷുക്കോ, ഷാ ഷുജ,റോഷനാര ബീഗം, ഔറംഗസേബ്, മുറാദ് ബക്ഷ്, ഗൗഹാര ബീഗം |
രാജവംശം | തിമൂറിദ് |
പിതാവ് | ജഹാംഗീർ |
മാതാവ് | മന്മതി രാജകുമാരി[4] |
ഷാജഹാൻ ചക്രവർത്തിയുടെ കാലഘട്ടം മുഗൾ വാസ്തുവിദ്യയുടെ സുവർണ്ണ കാലഘട്ടമെന്ന് അറിയപ്പെടുന്നു. മുഗൾ വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായ താജ് മഹൽ, ആഗ്രയിലെ മോത്തി മസ്ജിദ്, ദില്ലിയിലെ ചെങ്കോട്ട, ജുമാ മസ്ജിദ് എന്നിവ സ്ഥാപിച്ചത് അദ്ദേഹമാണ്. ഇപ്പോൾ പഴയ ദില്ലി എന്നറിയപ്പെടുന്ന ഷാജഹാനാബാദ് നഗരം സ്ഥാപിച്ചതും അദ്ദേഹമാണ്.വാസ്തുവിദ്യയിൽ തനിക്കുള്ള താല്പര്യം പതിനാറാമത്തെ വയസ്സിൽ ആഗ്രകോട്ടയിലെ കെട്ടിടങ്ങളുടെ പുനർനിർമ്മാണത്തിലൂടെ അദ്ദേഹം തെളിയിച്ചു. തന്റെ പ്രിയപ്പെട്ട വേനൽക്കാല വിശ്രമസ്ഥലമായ കാശ്മീരിൽ 777 ഉദ്യാനങ്ങൾ ഷാജഹാൻ പണിയിച്ചിരുന്നതായി പറയപ്പെടുന്നു. ഇതിൽ ചിലതെല്ലാം ഇപ്പോഴും സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് നിലനിൽക്കുന്നു.