സ്ട്രേഞ്ചർ തിങ്സ്
അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ വെബ് പരമ്പര / From Wikipedia, the free encyclopedia
സ്ട്രേഞ്ചർ തിങ്സ് ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ വെബ് പരമ്പരയാണ്. ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ഒരു പരമ്പരയാണ് ഇത്. ജൂലൈ 2016ൽ പുറത്തിറങ്ങിയ ആദ്യ സീസണിൽ വിനോന റൈഡർ , ഡേവിഡ് ഹാർബർ, ഫിൻ വൂൾഫ്ഹാർഡ് , മില്ലി ബോബി ബ്രൗൺ, ഗറ്റൻ മാതറാസ്സോ, കേലബ് മക്ലോഗ്ലിൻ, നടാലിയ ഡയർ, ചാർലി ഹെയ്ടൺ, കാര ബുവോനൊ, മാത്യൂ മൊഡിൻ, നോഹ ഷ്നാപ്പ്, ജോ കീറി തുടങ്ങിയവർ അഭിനയിക്കുന്നു. രണ്ടാം സീസണിൽ ഷ്നാപ്പ്, കീറി എന്നിവർക്ക് കുറച്ചുകൂടി പ്രാധാന്യമുള്ള വേഷങ്ങൾ നൽകുകയും, സേഡി സിങ്ക്, ഡാക്രേ മോൺഗോമറി, ഷോൺ ആസ്റ്റിൻ, പോൾ റൈസർ തുടങ്ങിയവരെ പുതുതായി അവതരിപ്പിക്കുകയും ചെയ്തു.
സ്ട്രേഞ്ചർ തിങ്സ് | |
---|---|
തരം |
|
സൃഷ്ടിച്ചത് | ഡഫർ ബ്രദേഴ്സ് |
അഭിനേതാക്കൾ |
|
ഈണം നൽകിയത് |
|
രാജ്യം | യുണൈറ്റഡ് സ്റ്റേറ്റ്സ് |
ഒറിജിനൽ ഭാഷ(കൾ) | ഇംഗ്ലീഷ് |
സീസണുകളുടെ എണ്ണം | 2 |
എപ്പിസോഡുകളുടെ എണ്ണം | 17 (എപ്പിസോഡുകളുടെ പട്ടിക) |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) |
|
നിർമ്മാണസ്ഥലം(ങ്ങൾ) | ജാക്സൺ, ജോർജിയ |
ഛായാഗ്രഹണം |
|
സമയദൈർഘ്യം | 42–55 മിനിറ്റ്സ് |
പ്രൊഡക്ഷൻ കമ്പനി(കൾ) |
|
വിതരണം | നെറ്റ്ഫ്ലിക്സ് |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | നെറ്റ്ഫ്ലിക്സ് |
Picture format |
|
Audio format | ഡോൾബി ഡിജിറ്റൽ 5.1 |
ഒറിജിനൽ റിലീസ് | ജൂലൈ 15, 2016 (2016-07-15) – 2016 മുതൽ |
External links | |
Website |
1980 കളിൽ ഇന്ത്യാനയിലെ സാങ്കൽപ്പിക പട്ടണമായ ഹോക്കിൻസിലാണ് കഥ നടക്കുന്നത്. പട്ടണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ചില വിചിത്രമായ സംഭവങ്ങളെ തുടർന്ന് ഒരു ബാലൻ അപ്രത്യക്ഷമാകുന്നു. തുടർന്ന് അവന്റെ അമ്മ, സഹോദരൻ, സുഹൃത്തുക്കൾ എന്നിവർ ചേർന്ന് നടത്തുന്ന അന്വേഷണവും,അതിനു അമാനുഷിക സിദ്ധിയുള്ള ഒരു പെൺകുട്ടി നൽകുന്ന സഹായവുമാണ് ആദ്യ സീസണിലെ ഇതിവൃത്തം. സ്ട്രേഞ്ചർ തിങ്സ് 2 എന്നു പേരിട്ട രണ്ടാം സീസൺ, ആദ്യ പരമ്പരയിലെ കാലഘട്ടത്തിന് ഒരു വർഷത്തിന് ശേഷം നടക്കുന്ന സംഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
അമാനുഷിക ഘടകങ്ങൾ ഉൾപ്പെട്ട ഒരു അന്വേഷണാത്മക പരമ്പര എന്ന നിലയിൽ ആണ് നിർമാതാക്കളായ ദഫർ ബ്രദേഴ്സ് സ്ട്രേഞ്ചർ തിങ്സ് വികസിപ്പിച്ചിരിക്കുന്നത്. 1980 കളിൽ നടക്കുന്നത് ആയി ചിത്രീകരിച്ച പരമ്പരയിൽ ആ കാലഘട്ടത്തിലെ ജനപ്രിയ സാംസ്കാരിക ഘടകങ്ങൾ നിരവധി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റീവൻ സ്പീൽബർഗ്, ജോൺ കാർപ്പെന്റർ, സ്റ്റീഫൻ കിങ് തുടങ്ങിയ പ്രമുഖരുടെ ആ കാലഘട്ടത്തിലെ ചലച്ചിത്ര, സാഹിത്യസൃഷ്ടികൾ പരമ്പരയ്ക്ക് ഒരു പ്രചോദനമായിട്ടുണ്ട്.
2016 ജൂലൈ 15ന് പരമ്പരയുടെ ആദ്യ സീസൺ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചു. അഭിനയം, ശബ്ദലേഖനം, സംവിധാനം, രചന, കഥാപാത്രങ്ങൾ എന്നിവയുടെ മികവിന് സ്ട്രേഞ്ചർ തിങ്സ് നിരൂപകപ്രശംസ നേടി. ധാരാളം അവാർഡുകളും നാമനിർദ്ദേശങ്ങളും പരമ്പര നേടി. മികച്ച പരമ്പരയ്ക്കുള്ള അവാർഡ് ഉൾപ്പെടെ 18 പ്രൈം ടൈം എമ്മി അവാർഡ് നാമനിർദ്ദേശങ്ങൾ ആ വർഷം പരമ്പര നേടി. 2016 ആഗസ്റ്റ് 31 ന് ഒമ്പത് ഭാഗങ്ങളുള്ള രണ്ടാം സീസൺ പ്രഖ്യാപിച്ചു. 2017 ഒക്ടോബർ 27 ന് രണ്ടാം സീസൺ നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിച്ചു.