താജ് മഹൽ
താജ്മഹൽ / From Wikipedia, the free encyclopedia
ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ (ഹിന്ദി: ताज महल; പേർഷ്യൻ/ഉർദു: تاج محل) ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ,ഒട്ടോമൻ,ഇന്ത്യൻ,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.
താജ് മഹൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ താജ് മഹൽ (വിവക്ഷകൾ) എന്ന താൾ കാണുക. |
താജ് മഹൽ | |
---|---|
Native name ഹിന്ദി: ताज महल | |
Location | ആഗ്ര, ഇന്ത്യ |
Coordinates | 27°10′30″N 78°02′31″E |
Elevation | 171 m (561 ft) |
Built | 1632 - 1653 |
Architect | ഉസ്താദ് ഈസ |
Architectural style(s) | Mughal |
Visitors | More than 3 million (in 2003) |
Type | സാംസ്കാരികം |
Criteria | i |
Designated | 1983 (7th session) |
Reference no. | യുനെസ്കോയുടെ ലോക പൈതൃകങ്ങളുടെ പട്ടികയിൽ |
State Party | ഇന്ത്യ |
Region | Asia-Pacific |
1983- ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ താജ് മഹലിനെ പെടുത്തി. വെണ്ണക്കല്ലിൽ പണിത സൗധമാണ് ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേർന്ന ഒരു സമുച്ചയമാണ് താജ് മഹൽ. ഇതിന്റെ പണി ഏകദേശം 1632 ൽ തുടങ്ങി 1653 ൽ തീർന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികൾ ചേർന്നാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. [1]. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ പ്രധാന ശില്പി.[2] കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി എന്നാണ് രബീന്ദ്രനാഥ ടാഗോർ താജ്മഹലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.[3]