ബാഹാ കാലിഫോർണിയ
From Wikipedia, the free encyclopedia
ബഹാ കാലിഫോർണിയ[8] ( /ˈbaxa kaliˈfornja/ (help·info), (ഇംഗ്ലീഷ്: നിമ്ന കാലിഫോർണിയ), ഔദ്ദ്യോഗികമായി, “ഫ്രീ ആൻറ് സോവറിൻ സ്റ്റേറ്റ് ഓഫ് ബഹാ കാലിഫോർണിയ” (സ്പാനീഷ്: എസ്റ്റാഡൊ ലിബ്രെ വൈ സോബെറാനൊ ഡെ ബജ കാലിഫോർണിയ), മെക്സിക്കോയിലെ ഒരു സംസ്ഥാനമാണ്. മെക്സിക്കോയിലെ 31 സംസ്ഥാനങ്ങളിൽ ഏറ്റവും വടക്കുള്ളതും ഏറ്റവും പടിഞ്ഞാറുള്ളതുമായ സംസ്ഥാനമാണിത്. 1953 ൽ സംസ്ഥാന പദവി ലഭിക്കുന്നതിനു മുമ്പ്, ഈ മേഖല “നോർത്ത് ടെറിറ്ററി ഓഫ് ബഹാ കാലിഫോർണിയ” (എൽ ടെറിറ്റോറിയോ നോർട്ടെ ഡെ ബഹാ കാലിഫോർണിയ) എന്നറിയപ്പെട്ടിരുന്നു. ഈ സംസ്ഥാനത്തിൻറെ ആകെ വിസ്തൃതി 70,113 ചതുരശ്ര കിലോമീറ്റർ (27,071 ചതുരശ്ര മൈൽ) ആണ്. പ്രധാനകരയുടെ പടിഞ്ഞാറു വശം പസഫിക് മഹാസമുദ്രവും കിഴക്ക് മെക്സിക്കോയിലെ സൊനോറ സംസ്ഥാനം, യു.എസ് സംസ്ഥാനമായ അരിസോണ, ഗൾഫ് ഓഫ് കാലിഫോർണിയ (സീ ഓഫ് കോർട്ടെസ്) എന്നിവയാണ് അതിരുകളായി വരുന്നത്. തെക്കുവശം മെക്സിക്കോയിലെതന്നെ “ബഹ കാലിഫോർണിയ സർ” സംസ്ഥാനവും വടക്കൻ അതിർത്തി അമേരിക്കൻ ഐക്യനാടുകളുടെ സംസ്ഥാനമായ കാലിഫോർണിയയുമാണ്.
ബാഹാ കാലിഫോർണിയ Estado Libre y Soberano de Baja California | |||
---|---|---|---|
State | |||
Free and Sovereign State of Baja California | |||
| |||
ദേശീയഗാനം: Canto a Baja California | |||
State of Baja California within Mexico | |||
Coordinates: 30°00′N 115°10′W | |||
Country | Mexico | ||
Capital | Mexicali | ||
Largest City | Tijuana | ||
Municipalities | 5 | ||
Admission | 16 January 1952[1] | ||
Order | 29th | ||
• Governor | Francisco Vega de Lamadrid | ||
• Senators[2] | Ernesto Ruffo Appel Victor Hermosillo Celada Marco Antonio Blasquez | ||
• ആകെ | 71,450 ച.കി.മീ.(27,590 ച മൈ) | ||
Ranked 12th | |||
(2015)[4] | |||
• ആകെ | 33,15,766 | ||
• റാങ്ക് | 14th | ||
• ജനസാന്ദ്രത | 46/ച.കി.മീ.(120/ച മൈ) | ||
• സാന്ദ്രതാ റാങ്ക് | 19th | ||
Demonym(s) | Bajacaliforniano(a) | ||
സമയമേഖല | UTC-8 (PST) | ||
• Summer (DST) | UTC-7 (PDT[a]) | ||
Postal code | 21, 22 | ||
Area code | Area codes
| ||
ISO കോഡ് | MX-BCN | ||
HDI | 0.765 high Ranked 7th | ||
GDP | US$23.03 billion.[b] | ||
വെബ്സൈറ്റ് | Official Web Site | ||
^ a. 2010 and later, Baja California is the only state to use the USA DST schedule state wide, while the rest of Mexico (except for small portions of other northern states) starts DST 3–4 weeks later and ends DST one week earlier)[5] ^ b. The state's GDP was 294.8 billion of pesos in 2008,[6] amount corresponding to 23.03 billion of dollars, being a dollar worth 12.80 pesos (value of 3 June 2010).[7] |
ഈ മെക്സിക്കൻ സംസ്ഥാനത്തെ ആകെ ജനസംഖ്യ 2009 ജൂണിൽ കണക്കുകൂട്ടിയതു പ്രകാരം 3,165,776 ആയരുന്നു.[9] സംസ്ഥാനത്തെ 75 ശതമാനത്തിലധികം ജനങ്ങളും സംസ്ഥാനതലസ്ഥാനമായ മെക്സിക്കാലി, എൻസനാഡ, ടിജൂവാന എന്നീ പട്ടണങ്ങളിലായാണ് വസിക്കുന്നത്. സംസ്ഥാനത്തെ മറ്റു പ്രധാന പട്ടണങ്ങൾ, സാൻ ഫെലിപെ, റൊസാറിട്ടൊ, ടെക്കേറ്റ് എന്നിവയാണ്. ഈ സംസ്ഥാനത്തെ ജനസംഖ്യ യൂറോപ്യൻ അമേരിന്ത്യൻ കലർപ്പു വർഗ്ഗമായ “മെസ്റ്റിസോസ്" വിഭാഗക്കാരാണ്. കൂടുതൽ ജനങ്ങളും മെക്സിക്കോയുടെ മറ്റുഭാഗങ്ങളിൽ നിന്നും, പ്രത്യേകിച്ച് വടക്കൻ മേഖലകളിൽനിന്നു കുടിയേറിയവരാണ്. ഒരു വലിയ വിഭാഗം ജനങ്ങൾ യൂറോപ്യൻ പിന്തുടർച്ചയുള്ളവരാണ്. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും മദ്ധ്യ പൂർവ്വ ദേശങ്ങളിൽനിന്നുള്ളവരും തദ്ദേശീയ വംശജരുമാണ് മറ്റു വിഭാഗക്കാർ. ഇതുകൂടാതെ സാൻറിയാഗോ നഗരത്തിനു സമീപമായതിനാലും സാൻറിയാഗോ നഗരത്തിലെ അപേക്ഷിച്ചു ജീവിതച്ചെലവു കുറവായതിനാലും അമേരിക്കൻ ഐക്യനാടുകളിൽനിന്നുള്ള ഒരു വലിയ വിഭാഗ ജനങ്ങളും, മദ്ധ്യ അമേരിക്കയിൽ നിന്നുള്ള വിഭാഗങ്ങളും ഇവിടെ കുടിയേറിയിട്ടുണ്ട്. ഉന്നതജീവിത നിലവാരവും മെക്സിക്കോയിലെയും മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേയുംകാൾ ഉയർന്ന കൂലിയും അഭിലഷിച്ചാണ് അധികംപേരും ബഹാ കാലിഫോർണിയയിലേയ്ക്കു നീങ്ങുന്നത്.
ഭൂവിസ്തൃതി കണക്കാക്കിയാൽ ബഹ കാലിഫോർണിയ മെക്സിക്കോയിലെ പന്ത്രണ്ടാമത്തെ വലിയ സംസ്ഥാനമാണ്. ഈ സംസ്ഥാനത്തിൻറെ ഭൂപ്രകൃതി, ബീച്ചുകളും വനങ്ങളും മരുഭൂമികളും ഇടകലർന്നതാണ്. സംസ്ഥാനത്തിൻറ നട്ടെല്ല് എന്നു പറയുന്നത്, “സിയേറ ഡെ ബഹ കാലിഫോർണിയ”യാണ്. അർദ്ധദ്വീപിലെ ഏറ്റവും ഉയർന്ന ഭാഗമായ “പികാച്ചൊ ഡെൽ ഡിയാബ്ലോ” കൊടുമുടി സ്ഥിതിചെയ്യുന്നതിവിടെയാണ്. ഈ പർവ്വതനിര ഫലപ്രദമായി സംസ്ഥാനത്തിൻറെ കാലാവസ്ഥാക്രമത്തെ വിഭജിക്കുന്നു. വടക്കുപടിഞാറൻ മേഖലയിലെ കാലാവസ്ഥ പാതി വരണ്ട മെഡറ്ററേനിയൻ കാലാവസ്ഥയാണ്. ഇടുങ്ങിയ മദ്ധ്യഭാഗത്ത് ഔന്നത്യം കാരണായി കാലാവസ്ഥ കൂടുതൽ ഈർപ്പമുള്ളതാകുന്നു. ഈ മേഖലയിലാണ് “വാല്ലെ ഡെ ഗ്വാഡലൂപെ” പോലെയുള്ള ചുരുക്കം ചില താഴ്വരകൾ സ്ഥിതി ചെയ്യുന്നത്. ഈ താഴ്വരയിലാണ് മെക്സിക്കോയിൽ ഏറ്റവും കൂടുതൽ വൈൻ ഉദ്പാദിപ്പിക്കുന്നത്. പർവ്വതനിരകളുടെ കിഴക്കൻ ഭാഗം സൊനോറൻ മരുഭൂമിയുടെ ആധിപത്യത്തിലാണ്. തെക്കുവശത്തേയ്ക്കു പോകുന്തോറും കാലാവസ്ഥ കൂടുതൽ വരണ്ടു വരുകയും വിസ്കായിനോ മരുഭൂമിയിലേയ്ക്കുള്ള വഴിതുറക്കുകയും ചെയ്യുന്നു. ഈ സംസ്ഥാനത്തിൻറെ തീരപ്രദേശത്ത് ഒട്ടനവധി ദ്വീപുകൾ കാണപ്പെടുന്നു. മെക്സിക്കായുടെ പടിഞ്ഞാറൻ അറ്റമായ ഗ്വാഡോലുപെ ദ്വീപ് ബഹ കാലിഫോർണിയയിലുൾപ്പെട്ടതാണ്. പസഫിക് തീരത്തെ മറ്റു പ്രധാന ദ്വീപുകൾ കൊറോനാഡോ ദ്വീപ്, ടൊഡോസ് സാന്തോസ് ദ്വീപ്, സെഡ്രോസ് ദ്വീപുകൾ എന്നിവയാണ്. ഗൾഫ് ഓഫ് കാലിഫോർണിയിലെ ഏറ്റവും വലിയ ദ്വീപ് എയ്ഞ്ചൽ ഡെ ലാ ഗ്വാർഡ ആണ്. “എയ്ഞ്ചൽ ഡെ ലാ ഗ്വാർഡ” അർദ്ധദ്വീപിനെ “കനാൽ ഡെ ബല്ലെനാസ്” എന്ന ആഴമുള്ളതും ഇടുങ്ങിയതുമായ കനാൽകൊണ്ട് വേർതിരിക്കുന്നു.