സോളിസിറ്റർ ജനറൽ (ഇന്ത്യ)
From Wikipedia, the free encyclopedia
ഇന്ത്യയുടെ സോളിസിറ്റർ ജനറൽ ഇന്ത്യയുടെ അറ്റോർണി ജനറലിന് കീഴിലാണ് പ്രവർത്തിക്കുന്നത്. അദ്ദേഹം രാജ്യത്തെ രണ്ടാമത്തെ നിയമ ഓഫീസറാണ്. അദ്ദേഹം അറ്റോർണി ജനറലിനെ (AG) സഹായിക്കുന്നു, കൂടാതെ അദ്ദേഹത്തെ സഹായിക്കാനായി അഡീഷണൽ സോളിസിറ്റർ ജനറലുമാരെയും (ASG) കേന്ദ്ര സർക്കാർ നിയമിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയുടെ സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണ് . ഇന്ത്യയുടെ അറ്റോർണി ജനറലിനെപ്പോലെ, സോളിസിറ്റർ ജനറലും, അഡീഷണൽ സോളിസിറ്റർ ജനറൽമാരും കേന്ദ്ര സർക്കാരിനെ നിയമപരമായ കാര്യങ്ങളിൽ ഉപദേശിക്കുകയും, 1972 ലെ നിയമ ഓഫീസർമാരുടെ (നിബന്ധനകളും വ്യവസ്ഥകളും) ചട്ടങ്ങൾ അനുസരിച്ച് ഇന്ത്യൻ യൂണിയന് (കേന്ദ്ര സര്ക്കാരിന്) വേണ്ടി സുപ്രീം കോടതിയിലും മറ്റും ഹാജരാകുകയും ചെയ്യുന്നു.
Law of India Administration
Civil courts
Criminal courts
Executive Court
Legal profession
Legal education
|
എന്നിരുന്നാലും, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 76 പ്രകാരമുള്ള ഭരണഘടനാപരമായ പദവിയായ ഇന്ത്യയുടെ അറ്റോർണി ജനറൽ (AG) തസ്തികയിൽ നിന്ന് വ്യത്യസ്തമായി, സോളിസിറ്റർ ജനറൽ (SG), അഡീഷണൽ സോളിസിറ്റർ ജനറൽ (Addl.SG)എന്നീ തസ്തികകൾ കേവലം നിയമാനുസൃതമാണ്, മറിച്ച് ഭരണഘടനാ പദവിയല്ല. മന്ത്രിസഭയുടെ (ക്യാബിനറ്റ്) നിയമന സമിതി (ACC) നിയമനം ശുപാർശ ചെയ്യുകയും സോളിസിറ്റർ ജനറലിനെ ഔദ്യോഗികമായി നിയമിക്കുകയും ചെയ്യുന്നു. സോളിസിറ്റർ ജനറൽ, അഡീഷണൽ സോളിസിറ്റർ ജനറൽ എന്നിവരെ നിയമിക്കുന്നതിനുള്ള നിർദ്ദേശം പൊതുവെ നിയമ-നീതി ന്യായ മന്ത്രാലയത്തിലെ നിയമകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി/നിയമ സെക്രട്ടറി തലത്തിൽ നിയമ, നീതിന്യായ മന്ത്രിയുടെ അംഗീകാരം നേടിയ ശേഷം, നിർദ്ദേശം മന്ത്രിസഭയുടെ നിയമന സമിതി (ACC)-ലേക്കും പിന്നെ രാഷ്ട്രപതിയിലേക്കും പോകുന്നു.
അറ്റോർണി ജനറൽ (എ.ജി) കഴിഞ്ഞാൽ ഭാരത സർക്കാറിന്റെ നിയമോപദേഷ്ടാവാണ് സോളിസിറ്റർ ജനറൽ (എസ്.ജി). ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ അറ്റോർണി ജനറലിനെ സഹായിക്കുക എന്ന ദൗത്യവും സോളിസിറ്റർ ജനറലിനുണ്ട്. സുപ്രീം കോടതിയിൽ യൂണിയൻ ഗവണ്മെന്റിനു (കേന്ദ്ര സര്ക്കാര്) വേണ്ടി പ്രധാനമായും ഹാജരാകുന്നത് സോളിസിറ്റർ ജനറൽ ആണ്.