പറമ്പിക്കുളം അണക്കെട്ട്
From Wikipedia, the free encyclopedia
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു അണക്കെട്ടാണ് പറമ്പിക്കുളം അണക്കെട്ട്. ഇത് മുതലമട പഞ്ചായത്തിലെ പറമ്പിക്കുളം വന്യജീവി സംരക്ഷണകേന്ദ്രത്തിലൂടെ ഒഴുകുന്ന പറമ്പിക്കുളം നദിയിൽ സ്ഥിതി ചെയ്യുന്നു.[3][4][5][6][7] ഇന്ത്യയിലെ എറ്റവുമധികം ജലശേഖരണശേഷിയുള്ള എംബാങ്ക്മെന്റ് അണക്കെട്ടായ ഇത് ജില്ലയിലെ പടിഞ്ഞാറൻ ചുരങ്ങളോട് ചേർന്നു നിലകൊള്ളുന്നു.[8] കാമരാജറിന്റെ കാലത്താണ് ഈ അണക്കെട്ട് നിർമിച്ചത്. കാമരാജിന്റെ കാലഘട്ടത്തിൽ ആസൂത്രണം ചെയ്ത പ്രധാന ജലസേചന പദ്ധതികളിൽ ഒന്നാണിത്. ലോവർ ഭവാനി, കൃഷ്ണഗിരി, മണി മുത്താർ, കാവേരി ഡെൽറ്റ, ആറാണി നദി, വൈഗൈ ഡാം, അമരാവതി, സത്തനൂർ, പുല്ലമ്പാടി, നെയ്യാർ അണക്കെട്ടുകൾ എന്നിവയാണ് മറ്റ് പദ്ധതികൾ.ഡാമിൽ ധാരാളം മുതലകൾ ഉണ്ട്.
Parambikulam Dam പറമ്പിക്കുളം അണക്കെട്ട് | |
---|---|
രാജ്യം | ഇന്ത്യ |
സ്ഥലം | പാലക്കാട് ജില്ല, കേരളം |
നിർദ്ദേശാങ്കം | 10°22′40″N 76°45′51″E |
ഉടമസ്ഥത | കേരളം[1][2] |
പ്രവർത്തിപ്പിക്കുന്നത് | തമിഴ്നാട്[1][2] |
അണക്കെട്ടും സ്പിൽവേയും | |
Type of dam | Embankment dam |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | പറമ്പിക്കുളം നദി |
ഉയരം | 73.15 മീറ്റർ |
നീളം | 896.12 മീറ്റർ |
റിസർവോയർ | |
ആകെ സംഭരണശേഷി | 69,165,000 m3 (56,073 acre⋅ft) |
ഉപയോഗക്ഷമമായ ശേഷി | 69,165 x 1000 ക്യു. മീറ്റർ |
Power station | |
Commission date | 1976 |
പറമ്പിക്കുളം - ആളിയാർ ജലസേചനപദ്ധതി |
അണക്കെട്ടിന് ചുറ്റുമായി പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ ടോപ്പ്സ്ലീപ്പ് പറമ്പികുളത്തിനടുത്താണ്. തൂണക്കടവ് അണക്കെട്ട്,[9] പെരുവാരിപള്ളം അണക്കെട്ട് [10] എന്നിവ ഇതിനു സമീപം ഉള്ള അണക്കെട്ടുകളാണ്. പറമ്പിക്കുളം അണക്കെട്ട് തൊട്ടടുത്തുള്ള തൂണക്കടവ് അണക്കെട്ടുമായി 2.5 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം വഴി ബന്ധപ്പെടുത്തിയിരിക്കുന്നു.[11]