തൊടുപുഴ
ഇടുക്കി ജില്ലയിലെ പ്രധാന നഗരസഭയും പട്ടണവും / From Wikipedia, the free encyclopedia
9.9000°N 76.7170°E / 9.9000; 76.7170
- ഇതേ പേരിലുള്ള നഗരസഭയ്ക്ക്, ദയവായി തൊടുപുഴ നഗരസഭ കാണുക.
വസ്തുതകൾ
തൊടുപുഴ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Idukki |
ജനസംഖ്യ • ജനസാന്ദ്രത |
52,045 (2011[update]) • 1,469/km2 (3,805/sq mi) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
35.43 km2 (14 sq mi) • 22 m (72 ft) |
അടയ്ക്കുക
ഇടുക്കി ജില്ലയിലെ പ്രധാന നഗരസഭയും പട്ടണവുമാണ് തൊടുപുഴ. തൊടുപുഴ എന്ന പേരിൽ ഒരു താലൂക്കും ഒരു ബ്ലോക്കുപഞ്ചായത്തുമുണ്ട്. മൂവാറ്റുപുഴ, പാലാ തുടങ്ങിയവ തൊടുപുഴയ്ക്കു സമീപസ്ഥമായ പട്ടണങ്ങളാണ്. തൊടുപുഴ എറണാകുളം നഗരത്തിൽ നിന്നും 62 കിലോമീറ്റർ[1] ദൂരെയാണ് സ്ഥിതിചെയ്യുന്നത്. തൊടുപുഴ പട്ടണത്തിൽക്കൂടി ഒഴുകുന്ന നദിയുടെ പേരും തൊടുപുഴ എന്നാണ്. ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവർഹൗസിൽ നിന്നുള്ള ജലം തൊടുപുഴയാറ്റിലേയ്ക്ക് എത്തുന്നതിന്റെ ഫലമായി വർഷം മുഴുവൻ നിറഞ്ഞൊഴുകുന്നു എന്ന പ്രത്യേകതയും ഈ ആറിനുണ്ട്.