ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
From Wikipedia, the free encyclopedia
ഇന്ത്യാ സമുദ്രമേഖലയിലെ വ്യാപാരകാര്യങ്ങൾക്കായി നെതർലൻഡ് സ്ഥാപിച്ച ഒരു കമ്പനിയാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി. നെതർലൻഡ്സിലെ അസംബ്ലിയായ സ്റ്റേററ്സ് ജനറൽ 1602 മാർച്ച് 20-ന് ചാർട്ടർ ചെയ്തതാണിത്. ഇന്ത്യാ സമുദ്രമേഖലയിലുള്ള രാജ്യങ്ങളിലെ ഡച്ച് വ്യാപാരം നിയന്ത്രിക്കുക, സ്പെയിനുമായുള്ള യുദ്ധത്തിൽ സഹായം നൽകുക എന്നിവയായിരുന്നു കമ്പനി സ്ഥാപിക്കുന്നതിനു പിന്നിലെ ആദ്യലക്ഷ്യം. പ്രധാനമായും വാണിജ്യകാര്യങ്ങൾക്കായി സ്ഥാപിക്കപ്പെട്ടതായിരുന്നെങ്കിലും ഈ മേഖലയിലെ ഭൂപ്രദേശങ്ങൾ കയ്യടക്കുകയും അവിടെയെല്ലാം പരമാധികാര രാഷ്ട്രത്തിനു സമാനമായി കമ്പനി പ്രവർത്തിക്കുകയുമുണ്ടായി. 17-ഉം, 18-ഉം നൂറ്റാണ്ടുകളിൽ തെക്കുകിഴക്കേ ഏഷ്യയിൽ ഡച്ച് കൊളോണിയൽ സാമ്രാജ്യം സ്ഥാപിക്കുകയും നിലനിറുത്തുകയും ചെയ്യുന്നതിനും കമ്പനിക്കു കഴിഞ്ഞിരുന്നു.
വസ്തുതകൾ Former type, വ്യവസായം ...
Public company | |
വ്യവസായം | Trade |
Fate | Bankruptcy |
സ്ഥാപിതം | 20 മാർച്ച് 1602 (1602-03-20)[1] |
നിഷ്ക്രിയമായത് | 17 മാർച്ച് 1798 (1798-03-17) |
ആസ്ഥാനം | , Dutch Republic |
അടയ്ക്കുക
വസ്തുതകൾ കേരളചരിത്രം, ചരിത്രാതീത കാലം ...
· ഇടക്കൽ ഗുഹകൾ · മറയൂർ |
അടയ്ക്കുക